HOME
DETAILS

ലോക്ക് ഡൗണ്‍ ലംഘിച്ച് കാമുകിയുടെ വീട്ടിലെത്തിയ അഭിഭാഷക നേതാവ് കുടുങ്ങി

  
backup
May 03 2020 | 03:05 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%be-2

 

ചാത്തന്നൂര്‍ (കൊല്ലം): ലോക്ക്ഡൗണ്‍ ലംഘിച്ച് കാമുകിയെ കാണാന്‍ കൊല്ലം ജില്ലയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ഗൃഹനിരീക്ഷണത്തില്‍ കുടുങ്ങി.
തിരുവനന്തപുരം ജില്ലയിലെ അഭിഭാഷക സംഘടനാ ഭാരവാഹിയും സി.പി.എം നേതാവും പട്ടം ലക്ഷ്മി നഗര്‍ സ്വദേശിയുമായ പ്രമുഖ അഭിഭാഷകനെയാണ് ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കാമുകിയുടെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചാത്തന്നൂര്‍ പൊലിസ് കേസെടുക്കുകയും അഭിഭാഷകന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നത് ഇങ്ങനെ:


ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള ചാത്തന്നൂരിനു സമീപം കട്ടച്ചലിലെ കാമുകിയുടെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇയാള്‍ രഹസ്യസന്ദര്‍ശനത്തിനെത്തിയത്. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു. പതിവായി ഇയാള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരിലൊരാള്‍ ജില്ലാ കലക്ടര്‍ക്കു വിവരം നല്‍കിയിരുന്നു. കലക്ടര്‍ ഈ വിവരം ചാത്തന്നൂര്‍ പൊലിസിനു കൈമാറുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യുവതിയുടെ വീട്ടിലേക്ക് ഇയാള്‍ എത്തിയത്.
ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തു നിന്ന് കാറോടിച്ച് ഇയാള്‍ കട്ടച്ചലിലെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലിസിന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാള്‍ ഈ വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ആറു മാസം മുന്‍പ് രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകന്‍ ഇയാളുടെ ഉടമസ്ഥതയില്‍ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റിലാണ് യുവതിയുമായി സ്ഥിരമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുവതിക്ക് കഴക്കൂട്ടത്തേക്കു പോകാന്‍ കഴിയാതെ വന്നതോടെ ഇവര്‍ പരസ്പരം കണ്ടിരുന്നില്ല. ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ കോട്ടയത്ത് കാന്‍സര്‍ ബാധിച്ചു മരിക്കുകയും ഭര്‍ത്താവ് മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കോട്ടയത്തേക്കു പോകുകയും ചെയ്തു.
അവിടുത്തെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഭര്‍ത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ വിവരം യുവതി അറിയിച്ചതിനെ തുടര്‍ന്ന് അഭിഭാഷകന്‍ ഇവിടെ എത്തുകയായിരുന്നു. പല ദിവസങ്ങളിലും വൈകീട്ടോടെ ഇയാള്‍ യുവതിയുടെ വീട്ടിലെത്തി പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ് ചെയ്തിരുന്നത്.
തിരുവനന്തപുരം ബാറിലെ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago