HOME
DETAILS

'ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ ജനം നട്ടം തിരിയുമ്പോഴാണ് 100 രൂപ നല്‍കാന്‍ പറയുന്നത്, പി.എം കെയര്‍ ഫണ്ടിനും വേണം ഓഡിറ്റിങ്'-ആഞ്ഞടിച്ച് പ്രിയങ്ക

  
Web Desk
May 03 2020 | 06:05 AM

national-priyanka-gandhi-vadra-seeks-government-audit-of-pm-cares-fund-2020

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിന് ഓഡിറ്റിങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ കൊറോണ പ്രതിസന്ധിയുടെ കാലത്ത് സുതാര്യമായ പ്രവര്‍ത്തനം സര്‍ക്കാരിനും സമൂഹത്തിനും ഒരുപോലെ നല്ലതാണെന്നും പ്രിയങ്ക പറഞ്ഞു.

എല്ലാവരുടെ കയ്യില്‍ നിന്നും 100 രൂപ വീതം വാങ്ങണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കുടെ പ്രതികരണം. ഇക്കാര്യം കാണിച്ച് യു.പിയിലെ ജില്ലാ മജിസ്ട്രേറ്റ് വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവയച്ചിരുന്നു.


'ഈ സമയത്ത് ഒരു നിര്‍ദേശം മുന്നോട്ട് വെക്കുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനും പണത്തിനും വഴിയില്ലാതെ ജനങ്ങളാകെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് എല്ലാവരും പി.എം കെയറിലേക്ക് 100 രൂപ നല്‍കണമെന്ന് കോടതി അധികൃതര്‍ പറയുന്നത്. പി.എം കെയറിന് ഓഡിറ്റിങ് ആവശ്യമായി വന്നിരിക്കുകയാണ്', പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

'ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട കള്ളന്മാരുടെ 68000 കോടി രൂപ എഴുതിതള്ളിയ വിഷയത്തില്‍ അന്വേഷണം വേണം. പ്രതിസന്ധിഘട്ടങ്ങളില്‍ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും സമൂഹത്തിനും ഒരുപോലെ നല്ലതാണ്' എന്നും പ്രിയങ്ക പറയുന്നു.

ബദോഹിയിലെ ജില്ലാ മജിസ്ട്രേറ്റ് അയച്ച സര്‍ക്കുലറും ട്വീറ്റിനോടൊപ്പം ഉണ്ട്.

മാര്‍ച്ച് 28നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് അഥവാ പി.എം കെയര്‍ ഫണ്ട് നിലവില്‍ വന്നത്. കൊവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യമാണ് ഈ ഫണ്ടിനുള്ളതെന്നാണ് പറയുന്നത്.

അതേസമയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളപ്പോള്‍ മറ്റൊരു ഫണ്ടിന്റെ ആവശ്യമെന്താണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. പി.എം കെയര്‍ ഫണ്ടിലെ മുഴുവന്‍ തുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റണമെന്ന് കാണിച്ച് പ്രിയങ്ക ഗാന്ധി നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  3 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  3 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  3 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  3 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  3 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  3 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  3 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago