HOME
DETAILS
MAL
കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് ഓഫിസിലേക്ക് ജനകീയ മാര്‍ച്ച്
backup
April 07 2017 | 22:04 PM
കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലെ ബിവറേജ് ഔട്ട്ലറ്റ് പഞ്ചായത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിലൊന്നായ ശിവഗിരിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് ഓഫിസിലേക്ക് കുട്ടികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സംയുക്ത സമര സമിതി രൂപീകരിച്ച് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രദേശത്തെ കുരുന്നുകളും മദ്യശാലയ്ക്കെതിരെ പ്രത്യക്ഷ സമരമുഖത്തേക്കിറങ്ങിയത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും മാര്‍ച്ചില്‍ അണിനിരന്നു. ധര്‍ണ കുന്ദമംഗലം നിയോജക മണ്ഡലം എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സീനത്ത് അധ്യക്ഷയായി. ചടങ്ങില്‍ സമരസമിതി കണ്‍വീനര്‍ ദിലീപ് നെല്ലൂളിമീത്തല്‍ സ്വാഗതവും ഷാജി കുഴുമ്പാട്ടില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."