കയ്യകലത്തില്‍ ചേര്‍ത്തു പിടിച്ചും സ്‌നേഹം പകര്‍ന്നും അയല്‍ക്കാര്‍; കൊവിഡ് രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് താമസസ്ഥലത്ത് മനം നിറച്ച സ്വീകരണം
ബംഗളൂരു: കൊവിഡ് മഹാമാരി രാജ്യത്ത് പടര്‍ന്നു തുടങ്ങിയ അന്നു മുതല്‍ കേള്‍ക്കുന്നതാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും മറ്റും ഒറ്റപ്പെടുത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന കഥകള്‍. ചികിത്സക്കിടയില്‍ കൊവിഡ് ബാധിച്ച് മരിച്ച് ഡോക്ടറുടെ മൃതദേഹം പോലും അനുവദിക്കാതെ എറിഞ്ഞോടിച്ചവരേയും നാം കണ്ടു. അതില്‍ നിന്ന് വിഭിന്നമായി കാണുന്നവരുടെയെല്ലാം കണ്ണും മനസ്സും നിറക്കുന്ന കാഴ്ചയിതാ. ബംഗളൂരുവിലാണ്. കൊവിഡ് രോഗികളെ ചികിത്സിച്ച് മടങ്ങിയെത്തിയ ഡോക്ടര്‍ക്ക് അയല്‍ക്കാര്‍ നല്‍കിയ സ്വീകരണം.
ബംഗളുരുവിലെ എം.എസ് രാമയ്യ മെമ്മോറിയല്‍ ആശുപത്രിയില്‍ ഡോക്ടറായ ഡോക്ടര്‍ വിജയശ്രീ കോവിഡ് ബാധിതരെ ചികിത്സിച്ച് തിരിച്ചെത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാര്‍ അവരവരുടെ ബാല്‍ക്കണികളില്‍ നിന്ന് കൈയടിച്ചാണ് അവരെ സ്വീകരിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അവര്‍ക്ക് ഈ വരവേല്‍പ്. ആദ്യം കണ്ണു നിറഞ്ഞും പിന്നെ മനംതുറന്ന് പുഞ്ചിരിച്ചും അവര്‍ പ്രിയര്‍ക്കു മുന്നില്‍ കൈകൂപ്പി. ഈ സ്‌നേഹത്തെ ഇരു കയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കര്‍ണാടക മേയര്‍ ഗൗതംകുമാറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.
ಕಣ್ಣಿಗೆ ಕಾಣುವ ದೇವರು!
— M Goutham Kumar (@BBMP_MAYOR) May 2, 2020
Dr. Vijayashree of Bengaluru received a heroic welcome when she returned home after tending to #COVID19 patients in MS Ramaiah Memorial Hospital.
A big thank you to all the #CoronaWarriors working selflessly on the frontline of this pandemic. We SALUTE you! pic.twitter.com/COHT4KYYE1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."