HOME
DETAILS
MAL
വിദ്യാബാലകൃഷ്ണന് പൊലിസ് മര്‍ദനം: യുവജന കമ്മിഷന് റിപ്പോര്‍ട്ടാവശ്യപ്പെട്ടു
backup
April 07 2017 | 22:04 PM
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത ്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാബാലകൃഷ്ണനെ വനിതാ പൊലിസിന്റെ അഭാവത്തില്‍ മര്‍ദിച്ച പൊലിസ് നടപടിയില്‍ സംസ്ഥാന യുവജന കമ്മിഷന് സ്വമേധയ റിപ്പോര്‍ട്ടാവശ്യപ്പെട്ടു.
കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറോട് 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന യുവജന കമ്മിഷന് അംഗം ആര്.ആര് സഞ്ജയ് കുമാര്‍ ഉത്തരവിട്ടത്.
പത്ര ദൃശ്യ മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്നാണ് കമ്മിഷന് സ്വമേധയാ ഉത്തരവിട്ടത്. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സില്‍ അംഗമാണ് വിദ്യാബാലകൃഷ്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."