മക്കയിൽ വൈറസ് ബാധിതർ ആറായിരം കവിഞ്ഞു, രാജ്യത്ത് ആകെ വൈറസ് മോചിതർ 4134
റിയാദ്: സഊദിയിൽ ഞായാറാഴ്ച പുതുതായി 1552 വൈറസ് ബാധ കൂടി സ്ഥിരീകരിച്ചതോടെ മക്കയിലെ വൈറസ് ബാധിതരുടെ എണ്ണം ആറായിരം പിന്നിട്ടു. റിയാദ്, മദീന, ജിദ്ദ എന്നിവിടങ്ങളിൽ വൈറസ് ബാധ അയായിരത്തിനടുത്ത് എത്തുകയും ചെയ്‌തിട്ടുണ്ട്. സഊദി ആരോഗ്യ മന്ത്രാലയം ഫീൽഡ് ടെസ്റ്റുകൾ വ്യാപകമാക്കിയതാണ് ഇത്തരത്തിൽ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരാൻ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന സൂചന. ഇതിനകം 352,555 വൈറസ് റെസ്റ്റുകളാണ് ആരോഗ്യ മന്ത്രാലയം നടത്തിയത്. ഇത്രയും ടെസ്റ്റുകൾ നടത്തിയപ്പോഴാണ് രാജ്യത്ത് 27,011 വൈറസ് ബാധ കണ്ടെത്തിയത്.
നിലവിലെ രാജ്യത്തെ പ്രധാന നഗരികളിലെ വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. (ബ്രാക്കറ്റിൽ ചികിത്സയിൽ കഴിയുന്നവർ) മക്ക 6,224 (5,478), റിയാദ് 4,791 (3,531), മദീന 4,491 (4,114), ജിദ്ദ 4,387 (3,635), ദമാം 1,643 (1,444), അൽ ഹുഫൂഫ് 1,186 (1,026), ജുബൈൽ 860 (847), ഖോബാർ 441 (385), ബൈഷ് 432 (430), ത്വായിഫ് 420 (330), ഖത്വീഫ് 245 (32), തബൂക് 236 (134), ബുറൈദ 189 (156), ദഹ്‌റാൻ 122 (84), സഫ്‌വ 109 (109). രാജ്യത്ത് നൂറിലധികം കേസുകൾ കണ്ടെത്തിയ നഗരികളുടേത് മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ 61 വിവിധ പ്രദേശങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം രാജ്യത്ത് വൈറസ് ബാധയിൽ നിന്നും മോചനം നേടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 4134 രോഗികളാണ് വൈറസിൽ നിന്നും മുക്തി നേടിയത്. വൈറസ് മുക്തി നേടിയ സ്ഥലങ്ങളിൽ റിയാദിലാണ് ഏറ്റവും കൂടുതൽ വൈറസ് മുക്തർ. 1252 രോഗികളാണ് ഇവിടെ വൈറസ് മുക്തി നേടിയത്. ജിദ്ദയിൽ 705, മക്ക 668, മദീന 344, ഖത്വീഫ് 212, ദമാം 195, ഹുഫൂഫ് 156, തബൂക് 101 എന്നിങ്ങനെയാണ് വൈറസ് മുക്തി നേടിയ പ്രധാന സ്ഥലങ്ങളിലെ കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."