HOME
DETAILS
MAL
കൊളംബിയ മണ്ണിടിച്ചില്‍: മരണം 312 ആയി
backup
April 08 2017 | 02:04 AM
ബൊഗോട്ട: കൊളംബിയയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ അതിശക്തമായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 312 ആയി. ഇതുവരെയായി 102 കുട്ടികളാണ് മണ്ണിടിച്ചിലില്‍ മരിച്ചത്.
കൊളംബിയന്‍ നഗരവമായ മൊകാവോയിലാണ് കഴിഞ്ഞയാഴ്ച കനത്ത മണ്ണിടിച്ചിലുണ്ടായത്. രാജ്യത്തെ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് ഇവിടെ മണ്ണിടിച്ചില്‍ രൂക്ഷമായത്.
332 പേര്‍ക്ക് ദുരന്തത്തില്‍ പരുക്കേല്‍ക്കുകയും 4506 പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 300ലധികം പേരെ കാണാതായതായി കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ അറിയിച്ചു. 45,000ത്തിലധികം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്.
പ്രകൃതിദുരന്തത്തെതുടര്ന്ന് സര്‍ക്കാര്‍ ഇവിടെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."