HOME
DETAILS
MAL
'ഈ ട്രെയിന്‍ ഏര്‍പ്പാടാക്കിയത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്; നാട്ടില്‍ പോയാല്‍ കേരളത്തിലെ കുറിച്ച് പറയണം" അതിഥി തൊഴിലാളികള്‍ക്ക് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി ക്ലാസ്
backup
May 03 2020 | 19:05 PM
കണ്ണൂര്‍ : കണ്ണൂരില്‍ നിന്നും ബീഹാറിലേക്ക് യാത്രയാക്കേണ്ട അതിഥി തൊഴിലാളികള്‍ക്ക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്താന്‍ പാര്‍ട്ടി ക്ലാസ്. ചെമ്പിലോട് പഞ്ചായത്താണ് എഴുപതോളം തൊഴിലാളികളെ സാമൂഹിക അകലം പാലിക്കുക പോലും ചെയ്യാതെ നിയന്ത്രണങ്ങള്‍ ലംഘിച്ച് യോഗം കൂടിയത്.
[video width="400" height="220" mp4="http://suprabhaatham.com/wp-content/uploads/2020/05/95843852_918375281945368_1248659581219897344_n.mp4"][/video]
'ഈ ട്രെയിന്‍ ഏര്‍പ്പാടാക്കിയത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്; നാട്ടില്‍ പോയാല്‍ കേരളത്തിലെ കുറിച്ച് പറയണം; നിങ്ങള്‍ക്ക് ഇവിടെ സുഖമായിരുന്നില്ലേ? ഭക്ഷണവും താമസ സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ ഒരുക്കി നല്‍കിയെന്ന് പറയണം' തൂടങ്ങുന്നതായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വാനം ഹിന്ദിയിലേക്കും മൊഴിമാറ്റാന്‍ സഹായിയുമുണ്ടായിരുന്നു. നിയമ ലംഘനത്തിനെതിരെ കേസെടുക്കമെന്ന് ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."