കണ്ണാടി ഫെസ്റ്റ് 9മുതല്‍
പാലക്കാട്:കണ്ണാടി സര്‍വീസ് സഹകരണബേങ്കും, കണ്ണാടി ഇന്റഗ്രേറ്റഡ് ഡെലവപ്പ്‌മെന്റ് സൊസൈറ്റിയും ( കിഡ്‌സ്) സംയുക്തമായി 9മുതല്‍ 14 വരെ കണ്ണാടി പഞ്ചായത്ത് മൈതാനിയില്‍ കണ്ണാടി ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി വിസുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൃഷി, മഴവെള്ള സംഭരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പൊതു ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടലാണ് കണ്ണാടി ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ദിവസവും വ്യത്യസ്ത വിഷയങ്ങളെ മുന്‍ നിര്‍ത്തി പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. 9ന് വൈകീട്ട് അഞ്ചിന് ടി ആര്‍ അജയന്‍ പ്രഭാഷണ പരമ്പരയും സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ കണ്ണാടി ഫെസ്റ്റും ഉദ്ഘാടനം ചെയ്യും.
പത്തിന് നാട്ടില്‍ പുറത്തെ നാടകസമിതികള്‍ നാടുനീങ്ങിയോ വിഷയത്തില്‍സേവ്യല്‍പുല്‍പ്പാടും പതിനൊന്നിന് പൊതുഇടങ്ങള്‍ വീണ്ടെടുക്കല്‍ വിഷയത്തില്‍ എം ആര്‍ ഗ്രാമപ്രകാശും പന്ത്രണ്ടിന് പാട്ടിന്റെ സൗന്ദര്യത്തെക്കുറിച്ച് വി.ടി മുരളിയും പതിമൂന്നിന് വാര്‍ത്തകളെ വിശ്വാസിക്കാമോ വിഷയത്തില്‍ പി എം മനോജും പതിനാലിന് സ്ത്രീക്ക് കല്‍പ്പിക്കപ്പെട്ടത് വിഷയത്തില്‍ എം ബിമിനിയും കാപട്യം വിഷയത്തില്‍ അശോകന്‍ ചരുവിലും പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന സമാപനസമ്മേളനം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."