HOME
DETAILS
MAL
ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴ്ന്നു; മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങി
backup
June 19 2018 | 07:06 AM
തിരുന്നാവായ: രണ്ടു ദിവസത്തെ ഇടവേളയില്‍ ഭാരതപ്പുഴയിലെ ജലനിരപ്പിലുണ്ടായ കുറവ് കാരണം നൂറുകണക്കിനു മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങി. കനത്ത മഴയില്‍ പുഴയിലെ ജല നിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയും പുല്‍മേടുകള്‍ വെള്ളത്തിനടിയിലാകുകയും ഇരു കരയിലേക്കും വെള്ളം ഇരച്ചുകയറുകയും ചെയ്തിരുന്നു.
കരകളിലുണ്ടായിരുന്ന കുഴികളില്‍ വെള്ളം നിറഞ്ഞതോടെ നൂറുകണക്കിന് മത്സ്യക്കുഞ്ഞുങ്ങള്‍ ഒഴുകിയെത്തി. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസം മഴ മാറിനിന്നതോടെ ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞു. പുഴയിലെ വെള്ളം ഉള്‍വലിഞ്ഞതോടെ കരയിലും കുഴിയിലുമുണ്ടായിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി. തിരുന്നാവായ, തവനൂര്‍ ഭാഗങ്ങളില്‍ വ്യാപകമായി ഇത്തരത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."