മിനയിലെ ജംറയില്‍ അഞ്ചാം നില നിര്‍മ്മിക്കുന്നു
മക്ക: ഹജ്ജ് സമയത്ത് ജംറയിലുണ്ടാകുന്ന തിരക്ക് കുറക്കാനായി പദ്ധതികളുമായി അധികൃതര്‍ രംഗത്ത്. മിനയിലെ ജംറ കോംപ്ലക്സില്‍ അഞ്ചാം നില നിര്‍മിക്കാനാണ് മക്ക പ്രവിശ്യ വികസന അതോറിറ്റിക്ക് പദ്ധതി തയ്യാറാക്കുന്നത്. വരും വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന് അനുസൃതമായി ജംറയിലെ തിരക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ജംറ കോംപ്ലക്സില്‍ പുതുതായി ഒരു നില കൂടി നിര്‍മിക്കുന്നത്. അഞ്ചാം നിലയെ മിനായില്‍ മലമുകളിലെ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും.
റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന ഫ്യൂച്ചര്‍ പ്രൊജക്ട്സ് ഫോറത്തില്‍ ജംറ കോംപ്ലക്സില്‍ അഞ്ചാം നില നിര്‍മിക്കുന്നതിനുള്ള പദ്ധതി കരാറുകാര്‍ക്കു മുന്നില്‍ മക്ക വികസന അതോറിറ്റി അവതരിപ്പിച്ചു.
ബസ് ഷട്ടില്‍ സര്‍വീസ് പദ്ധതിയുടെ ഭാഗമായി മുസ്ദലിഫയില്‍ തീര്‍ഥാടകര്‍ ഇറങ്ങുന്ന സ്ഥലങ്ങളുടെ വികസനം, കൂടുതല്‍ ടോയ്ലെറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കല്‍, തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, തുടങ്ങി 2019 മുതല്‍ 2022 വരെയുള്ള കാലത്ത് പുണ്യസ്ഥലങ്ങളില്‍ നടപ്പാക്കുന്ന 24 വികസന പദ്ധതികള്‍ക്ക് മക്ക വികസന അതോറിറ്റി 300 കോടിയിലേറെ റിയാലാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."