ബില്‍ നടപ്പാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കോട്ടയം: ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ നടപ്പിലാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. സര്‍ക്കാര്‍ സഭാ വസ്തുക്കള്‍ പിടിച്ചടക്കാന്‍ പോകുന്നുവെന്നും സഭയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്നുമുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. സഭയുടെ സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഒരു ഇടപെടലിനും കാരണമാകുന്നതല്ല നിര്‍ദിഷ്ട ബില്‍. സാമ്പത്തിക ഇടപാടുകള്‍ക്ക് കണക്ക് സൂക്ഷിക്കണമെന്നും കണക്കുകള്‍ അംഗീകൃത ഓഡിറ്റര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും തര്‍ക്കമുണ്ടായാല്‍ ട്രൈബ്യൂണലിനെ സമീപിക്കണമെന്നും മാത്രമാണ് ബില്ലിലെ നിര്‍ദേശം. പള്ളിസ്വത്ത് നിയമം വിശ്വാസത്തിലോ ആചാരാനുഷ്ഠാനങ്ങളിലോ ഇടപെടുന്നതിനായി ഒരു പരാമര്‍ശവും ബില്ലില്‍ ഇല്ല. സഭകള്‍ ജനാധിപത്യത്തെ ബഹുമാനിക്കുകയും ഭരണഘടനയെ അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പള്ളിസ്വത്ത് നിയമം നടപ്പാക്കാനുള്ള വിവേകവും ആര്‍ജവവും കാണിക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."