യു.ആര്‍ പ്രദീപ് എം.എല്‍.എക്ക് ജന്മനാടിന്റെ സ്‌നേഹാദരം
ദേശമംഗലം: യു.ആര്‍ പ്രദീപ് എം.എല്‍.എക്ക് ജന്മനാടിന്റെ സ്വീകരണം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ കണ്ണികളായി ഇന്നലെ ഉച്ചതിരിഞ്ഞ് ദേശമംഗലം ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് സ്‌നേഹാദര സമ്മേളനം നടന്നത്.
ഇതിന് മുന്നോടിയായി ദേശമംഗലം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു സാംസ്‌കാരിക ഘോഷയാത്ര നടന്നു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തനം നടത്തിയതിന് ശേഷമാണ് പ്രദീപ് ഇപ്പോള്‍ കേരള നിയമസഭയില്‍ അംഗമായിട്ടുള്ളത്. സ്‌നേഹാദര സമ്മേളനം പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ദേശമംഗലം രാമകൃഷ്ണന്‍ പൗരാവലിയുടെ ഉപഹാരം പ്രദീപിന് കൈമാറി. ടി.ടി പ്രഭാകരന്‍, എം.ജി ശശി, കെ.വി ശ്രീജ, വിനോദ് കുമാര്‍, ഗംഗാധരന്‍, കെ.കെ മുരളീധരന്‍, പി.എം.എം അഷറഫ്, യു.രാമന്‍കുട്ടി, സി.കെ പ്രഭാകരന്‍, വി.കൃഷ്ണന്‍ കുട്ടി, സക്കീര്‍ ഹുസൈന്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികളായ കെ.എസ് ദിലീപ് സ്വാഗതവും കെ.ശശിധരന്‍ നന്ദിയും പറഞ്ഞു. യു.ആര്‍ പ്രദീപ് മറുപടി പ്രസംഗം നടത്തി. ആറങ്ങോട്ടുകര വയലിയുടെ മുളവാദ്യ സംഗീതവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."