കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടന്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന ബി.ജെ.പി പൂര്‍ത്തിയാക്കിയതായും ശ്രീധരന്‍പിള്ള പറഞ്ഞു.തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ശ്രീധരന്പിള്ളയുമുണ്ട്. തിരുവനന്തപുരത്തിനു പുറമേ പത്തനംതിട്ട മണ്ഡലത്തിലും ശ്രീധരന് പിള്ളയുടെ പേരുണ്ട്. മിസോറം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് മത്സരിക്കാന്‍ കുമ്മനം രാജശേഖരന് തയാറായില്ലെങ്കില്‍ പകരം ശ്രീധരന്‍പിള്ളയുടെ പേരാണുള്ളത്. ജയസാധ്യതയുണ്ടെന്ന് ബി.ജെ.പി കണക്കാക്കുന്ന തിരുവനന്തപുരത്ത് മത്സരിക്കാന്‍ പല നേതാക്കളും ശ്രമം നടത്തുന്നതിനിടെയാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമെന്ന നിലയില്‍ ശ്രീധരന്‍പിള്ള തന്നെ തിരുവനന്തപുരത്തേക്ക് സ്വന്തം പേര് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. ഇതില്‍ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ക്ക് കടുത്ത അതൃപ്തിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."