HOME
DETAILS
MAL
കായംകുളം കായലില്‍ ശിക്കാരവള്ളം സര്‍വീസ് തുടങ്ങി
backup
April 08 2017 | 20:04 PM
ഹരിപ്പാട്: കായംകുളം കായലിലും ചെലവു കുറഞ്ഞ ശിക്കാരവള്ളം സര്‍വ്വീസ് തുടങ്ങി. 15 പേര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്പന. ചെലവു കുറച്ച് കായല്‍ കാഴ്ചകള്‍ ആവോളം നുകരാന്‍ കഴിയും.തൃക്കുന്നപ്പുഴയില്‍ നിന്നും കൊച്ചിയുടെ ജെട്ടിയില്‍ നിന്നും സര്‍വ്വീസ് നടത്തും.
കായംകുളം പൊഴി, ചീനവലകള്‍, ആയിരംതെങ്ങിലെ കണ്ടല്‍കാടുകള്‍, ചവറ തോട്, അഷ്ടമുടി കായല്‍. വടക്കോട്ട് ,താപനിലയം, കുമാരനാശാന് സ്മാരകം, തോട്ടപ്പള്ളി പൊഴി , നെടുമുടി, കൈനകരി തുടങ്ങിയ കുട്ടനാടന്‍ കാഴ്ചകള്‍ ആസ്വദിക്കാം. കായംകുളം കായല്‍മേഖല കേന്ദ്രമാക്കി രൂപീകരിച്ച ആറാട്ടുപുഴ ടൂറിസം സൊസൈറ്റിയാണ് നടത്തിപ്പുകാര്‍.സഞ്ചാരികള്‍ക്ക് കായല്‍ മീനുകളോടെയുള്ള ഭക്ഷണം ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."