തിരിച്ചറിയല്‍ രേഖകളില്ലാത്ത കുടുംബത്തിന് തുണ
ആലപ്പുഴ: ശാരീരിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കും സഹോദരിമാര്‍ക്കും കൈത്താങ്ങായി കലക്ടറുടെ സേവനസ്പര്‍ശം പൊതുജനപരാതി പരിഹാര പരിപാടി.
മണ്ണഞ്ചേരി സ്വദേശികളായ ബീമ ഉമ്മയും മൂന്നുമക്കളും സേവനസ്പര്ശത്തിനെത്തിയത് സര്‍ക്കാര്‍ രേഖകളിലെവിടെയെങ്കിലും തങ്ങളുടെ പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ്. മണ്ണഞ്ചേരി പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ തോപ്പുംവെളി വീട്ടില്‍ നാലുകുടുംബങ്ങളാണ് ഒരുമിച്ച് താമസിക്കുന്നത്.
മൂന്നുമക്കളില്‍ ഒരാള്‍ക്ക് കാഴ്ചശക്തിയില്ല. ഒരാള്‍ക്ക് അംഗവൈകല്യവും. ഇവര്‍ക്ക് റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളും ഒന്നുമില്ലാത്തതിനാല്‍ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല.
തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാനുള്ള സഹായം അഭ്യര്‍ഥിച്ചാണ് കലക്ടറുടെ അടുത്തെത്തിയത്. കളക്ടര്‍ വേദിയില്‍നിന്നിറങ്ങി ബീമ ഉമ്മയുടെ അടുത്തുപോയി വിവരങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് ആധാര്‍ രജിസ്ട്രേഷന് ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ അക്ഷയ ജില്ലാ കോഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദേശം നല്കി.
ആധാര്‍ രജിസ്റ്റര്‍ ചെയ്യാനായി ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ ഉടന്‍ നല്കി.
റേഷന്‍ കാര്‍ഡ് നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. ബീമ ഉമ്മയ്ക്കൊപ്പം മക്കളായ നൂര്ജഹാന്, റസീന, ഹബീബ എന്നിവരും പരാതി നല്‍കാനെത്തിയിരുന്നു. നാലുപേരുടെയും ആധാര്‍ രജിസ്ട്രേഷന് ഉടന്‍ നടത്തി. കളക്ടറോട് നന്ദിപറഞ്ഞാണ് ബീമ ഉമ്മയും മക്കളും വേദിവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."