മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം നടത്തി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബു രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സണ്‍ ഇല്ലിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ വള്ളമറ്റം കുഞ്ഞ്, ലീല ബാബു, നഗരസഭാ കൗണ്‍സിലര്‍മാരായ പി.വൈ.നൂറുദ്ദീന്‍, പി.പ്രേംചന്ദ്, സെലിന്‍ ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍മാരായ സിബി കുര്യാക്കോ, അയ്യൂബ് പള്ളിക്കുടം, തഹസീല്‍ദാര്‍ റെജി.പി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള വില്ലേജുകളില്‍ അപേക്ഷിച്ചവര്‍ക്കാണ് 29.24ലക്ഷം രൂപ അനുവദിച്ചത്. മുളവൂര്‍ വില്ലേജില്‍ 17പേര്‍ക്ക് 2.2ലക്ഷം രൂപയും, ഏനനല്ലൂര്‍ വില്ലേജില്‍ 75പേര്‍ക്ക് 5.34ലക്ഷം രൂപയും, മഞ്ഞള്ളൂര്‍ വില്ലേജില്‍ 14പേര്‍ക്ക് 1.24ലക്ഷം രൂപയും, മാറാടി വില്ലേജില്‍ ഏഴ്‌പേര്‍ക്ക് 1.36ലക്ഷം രൂപയും, വെള്ളൂര്‍കുന്നം വില്ലേജില്‍ 35പേര്‍ക്ക് 6.87ലക്ഷം രൂപയും, മൂവാറ്റുപുഴ വില്ലേജില്‍ 56പേര്‍ക്ക് 4.3ലക്ഷം രൂപയും, കല്ലൂര്‍ക്കാട് വില്ലേജില്‍ 16പേര്‍ക്ക് 1.43ലക്ഷം രൂപയും, ആരക്കുഴ വില്ലേജില്‍ 10പേര്‍ക്ക് 64.500രൂപയും, വാളകം വില്ലേജില്‍ 17പേര്‍ക്ക് 4.42ലക്ഷം രൂപയും പാലക്കുഴ വില്ലേജില്‍ 25പേര്‍ക്ക് 1.88ലക്ഷം രൂപയുമാണ് ഇന്നലെ വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."