HOME
DETAILS

കെട്ടിട നിര്‍മാണമേഖലയിലേക്ക് സ്ത്രീ കൂട്ടായ്മ ഒരുക്കി ശ്രീകൃഷ്ണപുരം

  
backup
June 19 2018 | 10:06 AM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf-2


താല്‍പര്യമുള്ള വനിതകളുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇരുപതംഗങ്ങള്‍ വീതമുള്ള ടീമാക്കി തിരിച്ച് കെട്ടിട നിര്‍മാണമേഖലയിലെ അസ്ഥിവാരം കീറല്‍ മുതല്‍ കോണ്‍ക്രീറ്റ് വരെയുള്ള കാര്യങ്ങള്‍ക്ക് പരിശീലനം നല്‍കി
ശ്രീകൃഷ്ണപുരം : നിര്‍മാണമേഖലയിലേക്ക് സ്ത്രീശക്തിയെ കെട്ടഴിച്ചുവിടാനുള്ള പുത്തന്‍ പരിശ്രമവുമായി ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് രംഗത്തു വരുന്നു.
പഞ്ചായത്തതിര്‍ത്തിയില്‍ നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതും ഏര്‍പ്പെടാന്‍ താല്പര്യമുള്ളവരുമായ വനിതകളെയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയും കോര്‍ത്തിണക്കി കൊണ്ടാണ് പഞ്ചായത്ത് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പുതിയ സംരംഭവുമായി രംഗത്തു വരുന്നത്. താല്പര്യമുള്ള വനിതകളുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇരുപതംഗങ്ങള്‍ വീതമുള്ള ടീമാക്കി തിരിച്ച് കെട്ടിട നിര്‍മാണമേഖലയിലെ അസ്ഥിവാരം കീറല്‍ മുതല്‍ കോണ്‍ക്രീറ്റ് വരെയുള്ള കാര്യങ്ങള്‍ക്ക് പരിശീലനം നല്‍കി.
ആവശ്യമുള്ള പ്രവര്‍ത്തികളില്‍ ന്യായമായ വേതനത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. 53 ദിവസം നീണ്ടു നില്‍ക്കുന്ന സ്‌റ്റൈപ്പന്റ് സഹിതമുള്ള പരിശീലനം പ്രാദേശികമായി ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ വീടു നിര്‍മാണത്തോടനുബന്ധമായി നടത്തും.കുടുംബശ്രീ മിഷനും സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സികളും പരിശീലനത്തിന്റെ ചുമതല നിര്‍വഹിക്കും.
പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തുടര്‍ന്ന് ഇവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തന്നെ വിദഗ്ദ തൊഴിലാളിയെന്ന നിലക്ക് പ്രതിദിനം 950 രൂപ വേതനം ലഭിക്കുന്ന തൊഴിലും ഉറപ്പാക്കും. തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ പരിമിതമാണെന്നതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉയര്‍ന്ന വേതനം കിട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് ഇവരുടെ തൊഴിലിനെ വിന്യസിപ്പിക്കാനും അതുവഴി സാമ്പത്തികമായ സുരക്ഷിതത്വവും ഉറപ്പാക്കും. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണ വേളയിലാണ് വിവിധ ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കാനുദ്ദേശിക്കുന്നതെന്തുകൊണ്ട് ഭവന നിര്‍മ്മാണ ഗുണഭോക്താക്കള്‍ക്ക് കൂലി ചെലവില്‍ വലിയൊരു സഹായവും ഈ പദ്ധതി കൊണ്ട് സാധിക്കും. പദ്ധതി ഉടന്‍ തന്നെ ആരംഭിക്കാനാണ് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നതെന്നും ഇതില്‍ ചേരാന്‍ ആഗ്രഹമുള്ള വനിതകള്‍ക്കായി ജൂണ്‍ 22ന് കാലത്ത് 10 മണിക്ക് തൊഴിലുറപ്പ് നിര്‍മാണ തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സംഗമം സംഘടിപ്പിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജുശങ്കര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago