വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു
മാഞ്ഞൂര്‍: മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ്, പഠനോപകരണം, അംഗന്‍വാടികള്‍ക്കുള്ള ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ എന്നിവയുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു.
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപറമ്പില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സഖറിയാസ് കുതിരവേലി, ജനനേതാക്കളായ സി.എം. ജോര്‍ജ്ജ്, മേരി ജോസ്,മഞ്ജു അജിത്ത്,ബിജുപഴയപുരയ്ക്കല്,ലൂക്കോസ് മാക്കിയില്‍,സൂസന് ഗര്‍വാസീസ്,സുനു ജോര്‍ജ്ജ്,കെ.സി.
മാത്യു,പി.സുകുമാരന്‍,ബിജു മറ്റപ്പള്ളി,ബിനോയ് ഇമ്മാനുവല്‍,ടോമി കാറുകുളം,ആന്‍സി മാത്യു,ലിസ്സി ജോസഫ്,എത്സമ്മ ബേബി,ബിന്ദു ജിജി,കോമളവല്ലി രവീന്ദ്രന്,ജീനാ ഗര്‍വാസീസ്,മഞ്ജു അനില്‍,അന്നമ്മ പി.സി., പി.സാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."