കാഡ്‌സ് ഗ്രീന്‍ഫെസ്റ്റ്: നാടന്‍ വിത്തുകളുടെ സംഭരണം ആരംഭിച്ചു
തൊടുപുഴ: 21 മുതല്‍ തൊടുപുഴയില്‍ ആരംഭിക്കുന്ന കാഡ്‌സ് ഗ്രീന്‍ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള വിത്ത് മഹോത്സവത്തില്‍ വിതരണം ചെയ്യുന്ന നാടന്‍ വിത്തുകളുടെയും കിഴങ്ങുവര്‍ഗങ്ങളുടെയും സംഭരണവില തീരുമാനിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെയും മറ്റ് സര്‍ക്കാര്‍ ഗവേഷണകേന്ദ്രങ്ങളുടെയും വിലയെ ആധാരമാക്കിയാണ് വില.
ഇനവും വിലയും (കിലോ) ചുവടെ: വള്ളിപ്പയര്‍, വഴുതന, മുളക്, കുമ്പളം, മത്തന്‍, പാവല്‍, കത്രിയ്ക്ക് 1,500 രൂപയും തക്കാളി, പടവലം എന്നിവയ്ക്ക് 2,000 രൂപയും ഫാഷന്‍ഫ്രൂട്ടിന് ആയിരം രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. ചീരയ്ക്ക് 1800 രൂപയും വെണ്ട, വെള്ളിരി, ബീന്‍സ് എന്നിവയ്ക്ക് 1,200 രൂപയുമാണ് വില. തട പയര്‍, കനകമണി, ചതുരപ്പയര്‍, നിത്യവഴുതന, ചോളം, ചുരയ്ക്ക, വാളങ്ങ, കുറ്റിവാളകം, ആത്ത, തുവര എന്നിവയ്ക്ക് 500 രൂപയുമാണ്.
ചേന-40, കാച്ചില്‍- 25, ചെറുകിഴങ്ങ്- 75, ചേമ്പ്, മഞ്ഞള്‍- 35, അടതാപ്പ്- 100, കസ്തൂരിമഞ്ഞള്‍-50, ചേമ്പുതട-10, ഇഞ്ചി- 80, മഞ്ഞര്‍തട- 15, നകിഴങ്ങ്- 60, ഇഞ്ചിമാങ്ങ- 20, കച്ചോലം- 125 എന്നിങ്ങനെയുമാണ് വില. വിത്തുകള്‍ കൈവശമുള്ള കര്‍ഷകര്‍ കാഡ്‌സ് ഓഫിസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി കെ.വി ജോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."