ആത്മഹത്യ ചെയ്ത വ്യക്തിയുടെ വീട്ടില്‍ നിന്ന് സമ്മാന ലോട്ടറി മോഷണം പോയതായി പരാതി
തിരൂര്‍: വളാഞ്ചേരി ഇരിമ്പിളിയത്ത് ആത്മഹത്യ ചെയ്ത വ്യക്തിയുടെ വീട്ടില്‍ നിന്ന് സമ്മാന ലോട്ടറി മോഷണം പോയതായി പൊലിസില്‍ പരാതി.
കഴിഞ്ഞ 29ന് സ്ഥലത്തെ ലോട്ടറി ഏജന്റ് ടിക്കറ്റ് മോഷ്ടിച്ചതായാണ് കുടുംബം പൊലിസില്‍ പരാതി നല്‍കിയത്. ഡി.ജി.പി ,ജില്ലാ പൊലിസ് മേധാവി, വളാഞ്ചേരി എസ്.ഐ എന്നിവര്‍ക്ക് നേരത്തെ പരാതി നല്കിയ കുടുംബം തിരൂര്‍ ഡി.വൈ.എസ്.പിയ്ക്കും ഇന്നലെ പരാതി നല്കി. കഴിഞ്ഞ 29നാണ് ഇരിമ്പിളിയം കണ്ണംമാക്കയില് സുജാതയുടെ ഭര്‍ത്താവ് അച്യുതന്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന അച്യുതന്‍കുട്ടി എടുത്ത മ്യ 264883 നമ്പര്‍ ടിക്കറ്റ് മോഷ്ടിച്ചതായാണ് കുടുംബത്തിന്റെ പരാതി. അച്യുതന്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം വീട്ടുമുറിയില്‍ ലോട്ടറി ഏജന്റ് പരിശോധന നടത്തി രേഖകള്‍ കൊണ്ടുപോകുന്നത് സുജാതയുടെ മക്കള്‍ കണ്ടാതായി പരാതിയില്‍ പറയുന്നു. പിന്നീടാണ് ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായി അറിഞ്ഞതെന്നാണ് കുടുംബം പറയുന്നത്. ലോട്ടറി കാണാതായതോടെയാണ് ലോട്ടറി ഏജന്റിനെ സംശയം തോന്നിയതായി ബന്ധുക്കള്‍ പറയുന്നത്. പിന്നീട് ലോട്ടറി ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ തനിക്കാണ് ലോട്ടറി അടിച്ചതെന്ന് പറഞ്ഞ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും കുടുബം പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."