HOME
DETAILS
MAL
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ചുകൊലപ്പെടുത്തി
backup
May 05 2020 | 13:05 PM
ന്യൂയോര്‍ക്ക്: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. സാധനങ്ങള്‍ വാങ്ങിക്കാനായി കടയില്‍ എത്തിയ മൂന്നംഗ കുടുംബമാണ് കൊലനടത്തിയത്.
മാസ്ക് ധരിക്കാതെ കടയില്‍ എത്തിയ കുടുംബത്തോട് സെക്യൂരിറ്റി ജീവനക്കാരന് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത് തര്‍ക്കത്തിലേക്ക് നയിക്കുകയും ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.
സംഭവത്തില്‍ ഭാര്യയേയും ഭര്‍ത്താവിനേയും 23 കാരനായ മകനേയും പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പുറമെ, കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."