ഏനാന്തി കുട്ടിക്കുന്ന് ഹരിജന്‍ കോളനിക്കു സമീപം അനധികൃത മണ്ണെടുപ്പ് നാട്ടുകാര്‍ തടഞ്ഞു
നിലമ്പൂര്‍: ഏനാന്തി കുട്ടിക്കുന്ന് ഹരിജന്‍ കോളനിക്കു സമീപം അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെയോടെയാണ് സംഭവം. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചാണ് കുന്നിടിക്കല്‍ പ്രവൃത്തി നടത്തിയത്. അതേസമയം ജിയോളജി വകുപ്പിന്റെ അനുമതിയോട് കൂടിയാണ് പ്രവൃത്തിയെന്ന് സ്ഥലഉടമ പറഞ്ഞു. എന്നാല്‍ ജിയോളജി വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് മണ്ണ് ലോഡുകണക്കിന് പുറത്തേക്ക് കൊണ്ടുപോകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട് നിര്‍മിക്കുന്നതിന് വേണ്ടി മണ്ണെടുക്കാനാണെന്ന് കാണിച്ചാണ് ജിയോളജി വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഒരേക്കര്‍ സ്ഥലത്തെ കുന്നിടിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. അയല്‍വാസികളോടോ പരിസരത്തുള്ളവരോടെ അന്വേഷിക്കുക പോലും ചെയ്യാതെയാണ് കൈവശ സര്‍ട്ടിഫിക്കറ്റ് രേഖ മാത്രം അടിസ്ഥാനമാക്കി ജിയോളജി മണ്ണെടുക്കാന്‍ അനുമതി നല്‍കിയത്. പല ദിവസങ്ങളിലായി 25ലധികം ലോഡ് മണ്ണ് പുറത്തേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.
മുന്‍പ് ഓട്ടു കമ്പനി വാങ്ങിയ ഈ സ്ഥലം ഇപ്പോള്‍ ഭൂമാഫിയയുടെ അധീനതയിലാണെന്നും പ്ലോട്ടുകളാക്കാനാണ് കുന്നിടിച്ചു നിരത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."