HOME
DETAILS
MAL
മദ്യനിരോധനാധികാരം പിന്‍വലിക്കരുത്
backup
April 08 2017 | 21:04 PM
മലപ്പുറം: സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മദ്യനിരോധനാധികാരത്തെ മരവിപ്പിക്കാനോ പിന്‍വലിക്കാനോ സര്‍ക്കാര്‍ തുനിയരുതെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.എം രവീന്ദ്രന് ആവശ്യപ്പെട്ടു. കോട്ടപ്പടിയില്‍ ചേര്‍ന്ന സമിതിയുടെ ജില്ലാ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.കെ നാരായണന് മാസ്റ്റര്‍ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി പി.കെ നാരായണന്(പ്രസിഡന്റ്), പി.കോയക്കുട്ടി മാസ്റ്റര്‍(ജന. സെക്രട്ടറി), പി.വി മോഹന്‍ദാസ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."