HOME
DETAILS

ആസൂത്രണ ബോര്‍ഡ് വിലയിരുത്തല്‍ ലോക്ക് ഡൗണില്‍ നഷ്ടം 29,000 കോടി

  
backup
May 06 2020 | 03:05 AM

%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4
 
 
തിരുവനന്തപുരം: കൊവിഡ്19 വ്യാപനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തിനുണ്ടായ ആകെ നഷ്ടം 29,000 കോടി രൂപയെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. അടച്ചുപൂട്ടലിലായ മാര്‍ച്ചിലെ 10 ദിവസം, ഏപ്രില്‍, മെയ് മൂന്നുവരെയുള്ള കാലയളവിലെ നഷ്ടം കണക്കാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 
സമ്പദ്ഘടനയില്‍ മൊത്തം മൂല്യവര്‍ധനയില്‍ ഇക്കാലയളവില്‍ 80 ശതമാനത്തിന്റെ കുറവ് ഉണ്ടായതായും ആസൂത്രണ ബോര്‍ഡിന്റെ ദ്രുതഗതി വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 
കാര്‍ഷിക മേഖലയിലെ മൊത്ത നഷ്ടം 1570.75 കോടിയാണ്. കര്‍ഷകത്തൊഴിലാളികളുടെ വേതനനഷ്ടം 200.30 കോടിയും. നെല്‍കൃഷിയിലിത് 15 കോടിയാണ്. ജൂണില്‍ ആരംഭിക്കേണ്ട മണ്‍സൂണ്‍ കൃഷി ആശങ്കയിലാണ്. പച്ചക്കറി മേഖലയിലെ ആകെ നഷ്ടം 147 കോടിക്കു പുറമേ പഴം, കിഴങ്ങുവര്‍ഗം, കശുവണ്ടി തുടങ്ങി എല്ലാ മേഖലയിലും നഷ്ടമുണ്ട്. 
തേയിലയില്‍ 141 കോടിയും മൃഗസംരക്ഷണ മേഖലയില്‍ 181 കോടിയുമാണ് നഷ്ടം. മത്സ്യമേഖലയ്ക്ക് മൊത്ത നഷ്ടം 1371 കോടിയാണ്. കയറ്റുമതി 40 ശതമാനം കുറഞ്ഞു. വ്യവസായ മേഖലയില്‍ ഉല്‍പ്പാദനമൂല്യവര്‍ധന നഷ്ടം 8000 കോടി കവിയുമെന്നാണ് അനുമാനം. 
സ്വയം, താല്‍ക്കാലിക തൊഴിലാളികള്‍ക്ക് 350 കോടി രൂപയുടെ വേതന, വരുമാന നഷ്ടമുണ്ട്. ഹോട്ടല്‍, റെസ്‌റ്റോറന്റ്, വ്യാപര മേഖലയിലെ വരുമാന കുറവ് 17,000 കോടി രൂപ. പരമ്പരാഗത വ്യവസായത്തിലടക്കം 35.2 ലക്ഷം സാധാരണ തൊഴിലാളികള്‍ക്ക് പൂര്‍ണ വരുമാന നഷ്ടവുമുണ്ട്.
ടൂറിസം മേഖലയില്‍ മാര്‍ച്ചു മുതല്‍ സെപ്റ്റംബര്‍വരെ തിരിച്ചടിയാണ്. 20,000 കോടി രൂപയാണ് താല്‍ക്കാലിക നഷ്ടം. റോഡ് ഗതാഗത മേഖലയില്‍ പ്രതിദിന അറ്റവരുമാന നഷ്ടം 241 കോടി കവിയും. ഐടി മേഖലയില്‍ പ്രതിദിനം 26,200 തൊഴില്‍ നഷ്ടമുണ്ട്. 
അനുബന്ധ പരോക്ഷ തൊഴില്‍ നഷ്ടം 80,000 ദിനവും. കെ.എസ്.ഇ.ബിക്ക് 210 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ആസൂത്രണ ബോര്‍ഡ് കണക്കാക്കുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago