HOME
DETAILS

ഗൾഫ് രാജ്യങ്ങളിൽ നിന്നും വിദേശികളുടെ കൊഴിഞ്ഞു പോക്ക് ശക്തമെന്ന് റിപ്പോർട്ടുകൾ; ഏറ്റവും കൂടുതൽ സഊദിയിൽ  

  
backup
March 03 2019 | 09:03 AM

%e0%b4%97%e0%b5%be%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82
റിയാദ്: ഗൾഫ് രാജ്യങ്ങളിൽ നിന്നും വിദേശികളുടെ കൊഴിഞ്ഞു പോക്ക് ശക്തമെന്ന് റിപ്പോർട്ടുകൾ. സ്വദേശി വൽക്കരണം ഏറ്റവും ശക്തമായി തുടരുന്ന സഊദിയെ കൂടാതെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും വിദേശികളുടെ കൊഴിഞ്ഞു പോക്കും ശക്തമാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് പുറത്ത് വിട്ട ബൈത്ത് ഡോട് കോം പേ റോൾ സർവേ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും കൂടുതൽ വിദേശികൾ ജോലി ഉപേക്ഷിച്ചു തിരിച്ചു പോയത് സഊദിയിൽ നിന്നുമാണ്. ഒരു വര്‍ഷത്തിനിടെ അഞ്ചു ലക്ഷത്തിലധികം വിദേശികള്‍ സഊദിയിൽ നിന്നും മടങ്ങിയതായാണ് കണക്ക്.
 
    കഴിഞ്ഞ വർഷത്തെ  കണക്കുകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.  ഏറ്റവും കൂടുതൽ സഊദികൾ തൊഴിൽ ഉപേക്ഷിച്ച സഊദിയിൽ നിന്നും 34.21 ശതമാനമാണ് കുറവ് വന്നത്. വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ട രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള കുവൈത്തിൽ വിദേശതൊഴിലാളികളുടെ എണ്ണത്തിൽ 27.73 ശതമാനം കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. യു.എ.ഇയിൽ ഇത് 26.74 ശതമാനവും ഒമാനിൽ 25.2 ശതമാനവും ബഹ്റൈനിൽ 25.18 ശതമാനവുമാണ്. ഖത്തർ ഒഴികെ ഉള്ള ഗൾഫ് നാടുകളിലെ പാശ്ചാത്യർ, അറബികൾ, ഏഷ്യക്കാർ എന്നിങ്ങനെ തൊഴിലാളികളെ വേർതിരിച്ചാണ് സർവ്വേ നടത്തിയത്.
 
       ഗള്‍ഫ് രാജ്യത്ത് വിദേശികള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ശരാശരി ശമ്പളത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 26% കുറവുളളതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, പ്രതിമാസ ശമ്പള ശരാശരിയിൽ സഊദി അറേബ്യയാണ് മുന്നിൽ. സഊദിയിലെ പ്രതിമാസ വേതനം 8560 ഡോളറാണെന്നാണ് സർവ്വേ ഫലം. യു.എ.ഇയെ അപേക്ഷിച്ചു 2.9 ശതമാനവും ബഹ്‌റൈനെ അപേക്ഷിച്ചു 8.4 ശതമാനവും കുവൈത്തിനെക്കാൾ 8.96 ശതമാനവും ഒമാനെ അപേക്ഷിച്ചു 8.7 ശതമാനവും കൂടുതാലാണിത്. അതേസമയം, എല്ലാ വിഭാഗം തൊഴിലാളികൾക്കും മികച്ച വേതനം ലഭിക്കുന്നുവെന്ന് ഇതിനർത്ഥമില്ലെന്നും ശരാശരി വേതനത്തിൽ മാത്രമാണ് സഊദി മുന്നിലെന്നും ബൈത്ത് ഡോട്ട് കോം എംപ്ലോയർ സൊല്യൂഷൻ വൈസ് പ്രസിഡണ്ട് സുഹൈൽ മസ്രി പറഞ്ഞു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago