HOME
DETAILS

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

  
Farzana
November 13 2024 | 08:11 AM

US Warships Targeted by Houthi Missile and Drone Attacks Near Yemen Pentagon Confirms

സന: യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍. യെമന്‍ തീരത്ത് യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണും മിസൈല്‍വേധ സംവിധാനമുള്ള രണ്ട് കപ്പലുകള്‍ക്കും നേരെയാണ് മിസൈല്‍, ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണം പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

ബാബുല്‍ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എസ് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നാണ് സ്ഥിരീകരണം.  അതേ സമയം, യു.എസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അത് ഫലപ്രദമായി പ്രതിരോധിച്ചെന്നും പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക്ക് റൈഡര്‍ പറഞ്ഞു.

യു.എസ് മിസൈല്‍വേധ സംവിധാനത്തിന് നേരെയും ആക്രമണമുണ്ടായി. യ.ുഎസ്.എസ് സ്റ്റോക്ക്ഡേല്‍, യു.എസ്.എസ് സ്പ്രുന്‍സ് എന്നിവക്ക് നേരെയാണ് ആക്രമണമുണ്ടായത്. എട്ട് ഡ്രോണ്‍ ആക്രമണങ്ങളും അഞ്ച് ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും മൂന്ന് ക്രൂയിസ് മിസൈല്‍ ആക്രമണവുമാണ് ഉണ്ടായതെന്ന് റൈഡര്‍ പറഞ്ഞു. എല്ലാ ആക്രമണങ്ങളും ഫലപ്രദമായി പ്രതിരോധിച്ചെന്നും ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റൈഡര്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  27 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  41 minutes ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago