മെയ്ഡ് ഇന്‍ ജപ്പാന്‍
മര്‍ഡോവ അരീന: വീണു കിട്ടിയ അവസരം മുതലാക്കി ജപ്പാന് 2-1 സ്‌കോറിന് കൊളംബിയയെ തോല്‍പിച്ചു. 3-ാം മിനുട്ടില്‍ വീണു കിട്ടിയ അവസരം ജപ്പാന്‍ കളിയിലുടനീളം ഉപയോഗിച്ച് ആസ്വദിച്ച് കളിച്ചാണ് ജയം സ്വന്തമാക്കിയത്. 3-ാം മിനുട്ടില്‍ കൊളംബിയന്‍ പ്രതിരോധ താരം കാര്‍ലോസ് സാഞ്ചസിന് ചുവപ്പ് കാര്‍ഡ് കിട്ടിയതായിരുന്നു കൊളംബിയക്ക് തിരിച്ചടിയായത്. ജപ്പാന്‍ താരം കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കൈകൊണ്ട് തടഞ്ഞതിനായിരുന്നു താരത്തിന് ചുവപ്പ് കാണേണ്ടി വന്നത്. ഡയറക്ട് ചുവപ്പ് കാര്‍ഡ് നല്‍കി താരത്തെ റൂമിലേക്കയക്കുകയായിരുന്നു റഫറി.
തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജപ്പാന്‍ ലീഡ് നേടി. കളിയുടെ തുടക്കത്തിലെ ആസ്വദിച്ച് കളിച്ച ജപ്പാന് കൊളംബിയയുടെ ചുവപ്പ് കാര്‍ഡ് ജയത്തിലേക്കുള്ള ചവിട്ടുപടിയായി. പിന്നീടങ്ങോട്ട് കളിയില്‍ ജപ്പാന്‍ വ്യക്തമായ ആധിപത്യം നേടി. 10 പേരുമായി ഗോള്‍ മടക്കുന്നതിനായുള്ള കൊളംബിയയുടെ ശ്രമം 39-ാം മിനുട്ടില്‍ ഫലം കണ്ടു. ബോക്‌സിനു പുറത്ത് നിന്ന ലഭിച്ച ഫ്രീകിക്ക് കൊളംബിയന്‍ താരം ഗ്രൗണ്ട് ബോള്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചു.
ഇതോടെ കൊളംബിയക്ക് വീണ്ടും ശ്വാസം വീണ് കളിയിലേക്ക് തിരിച്ചു വന്നു. പക്ഷെ ജപ്പാന്‍ താരങ്ങളുടെ കാലില്‍ പന്തു കിട്ടിയപ്പോഴെല്ലാം കൊളംബിയന്‍ കോര്‍ട്ടിലായിരുന്നു കളി. പോര്‍ച്ചുഗലിനെതിരേ സ്‌പെയിന്‍ പുറത്തെടുത്ത കളിയോട് സാമ്യമുള്ള കളിയായിരുന്നു ജപ്പാന്‍ കളിച്ചത്. 10 പേര്‍ സ്വന്തം കോര്‍ട്ടിലെത്തി പ്രതിരോധിച്ചിട്ടും ജപ്പാന്‍ കൊളംബിയന്‍ ബോക്‌സിനു മുന്നിലെ കളി മതിയാക്കിയില്ല.
ഗോള്‍ വീഴുമന്നുറപ്പായപ്പോള്‍ ഇസ്‌ക്വിര്‍ഡോയെ പിന്‍വലിച്ച് ബക്കയെ കളത്തിലിറക്കി കൊളംബിയ മുഴുവന്‍ പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു. പക്ഷെ അപ്പോഴും ജപ്പാന്‍ കൊളംബിയന്‍ കോര്‍ട്ടില്‍ തന്നെ കളി തുടര്‍ന്നു. 73-ാം മിനുട്ടില്‍ ജപ്പാന്റെ അധ്വാനത്തിന് ഫലം കണ്ടു ജപ്പാന്‍ ഒരു ഗോളിന്റെ ലീഡ് നേടി. കോര്‍ണര്‍കിക്കില്‍ നിന്ന് ഉയര്‍ന്ന് വന്ന പന്തിനെ കൃത്യമായ ഹെഡറിലൂടെ ഒസാക്കോ വലയിലെത്തിച്ചതോടെയാണ് ജപ്പാന്റെ രണ്ടാം ഗോള്‍ പിറന്നത്. 95-ാം മിനുട്ടില്‍ അവസാന വിസില്‍ മുഴങ്ങിയതോടെ പുതിയ ചരിത്രവും രചിച്ച് ജപ്പാന്‍ രാജകീയമായി മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."