ആലപ്പുഴ സംവാദത്തിലും സുന്നിപക്ഷത്തിന് സമ്പൂര്‍ണ വിജയം
ആലപ്പുഴ: മുസ്‌ലിം സമുദായത്തിനിടയില്‍ സുന്നികളും മുജാഹിദുകളും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്ന തൗഹീദ്-ശിര്‍ക്ക് വിഷയത്തില്‍ ഇന്നലെ ആലപ്പുഴയില്‍ നടത്തിയ സംവാദത്തില്‍ സുന്നിപക്ഷത്തിന് സമ്പൂര്‍ണ വിജയം. റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സുന്നി വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാനോ തങ്ങളുടെ വാദങ്ങള്‍ തെളിവ് ഉദ്ധരിച്ച് സമര്‍ഥിക്കുവാനോ മുജാഹിദ് പക്ഷത്തിന് കഴിഞ്ഞില്ല. പ്രവാചകന്മാരില്‍നിന്ന് അഭൗതിക മാര്‍ഗത്തില്‍ ഗുണം പ്രതീക്ഷിക്കല്‍ പ്രാര്‍ഥനയാണെന്നും അത് ശിര്‍ക്കാണെന്നുമുള്ള വാദം തെറ്റാണെന്ന് മുജാഹിദ് പക്ഷത്തിന് സമ്മതിക്കേണ്ടി വന്നു. സുന്നികള്‍ നിരത്തിയ പല തെളിവുകളും തങ്ങള്‍ കണ്ടിട്ടില്ലെന്നും സൂക്ഷ്മമായി നിരീക്ഷിച്ചിട്ട് പ്രതികരിക്കാമെന്നുമായിരുന്നു അവരുടെ നിലപാട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോട് നടന്ന സംവാദത്തിലും സുന്നിപക്ഷം വിജയം നേടിയിരുന്നു.
എസ്.കെ.എസ്.എസ്.എഫ്, കെ.എന്‍.എം മേഖലാ കമ്മിറ്റികളാണ് പരിപാടി സംഘടിപ്പിച്ചത്. സുന്നിപക്ഷത്ത്‌നിന്ന് എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ പ്രതിനിധികളായ എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ അശ്‌റഫി കക്കുപ്പടി, അബ്ദുല്‍ഗഫൂര്‍ അന്‍വരി, അമീര്‍ഹുസൈന്‍ ഹുദവി, ശിഹാബുദ്ദീന്‍ അന്‍വരി, നവാസ് ശരീഫ് ഹുദവി, അബ്ദുസ്സലാം ഫൈസി, മുഹമ്മദ് ആസിഫ് ഫൈസി, ഒ.കെ അജ്മല്‍ കമാലി കോട്ടോപ്പാടം, മുഹമ്മദ് ബശീര്‍ ഹുദവി എന്നിവരും മുജാഹിദ് വിഭാഗത്തില്‍നിന്നും കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹ്മാന്‍ സലഫി, കേരള ജംഇയ്യത്തുല്‍ ഉലമാ അസിസ്റ്റന്റ് സെക്രട്ടറി വി.പി മുഹമ്മദ് ഹനീഫ് കായക്കൊടി, ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ അഹമദ് അനസ് മൗലവി, അഷ്‌റഫ്‌കോയ സുല്ലമി, അബ്ദുല്‍ മജീദ് സുഹ്‌രി, സലീം ഹമദാനി, അബ്ദുല്‍ വഹാബ് സ്വലാഹി, അബ്ദുശ്ശുക്കൂര്‍ സ്വലാഹി, ബാദുശ ബാഖവി, എം. അബ്ദുറഹ്മാന്‍, നസീറുദ്ദീന്‍ റഹ്മാനി എന്നിവര്‍ സംബന്ധിച്ചു. ആദില്‍ അത്വീഫ്, നൗഷാദ് തഴേക്കോട് എന്നിവര്‍ മധ്യസ്ഥന്‍മാരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."