മറയൂരിന് പുറമേ കുളത്തൂപുഴയിലും ചന്ദന ഡിപ്പോ
തൊടുപുഴ: മറയൂരിന് പുറമേ കൊല്ലം ജില്ലയിലെ കുളത്തൂപുഴയിലും ചന്ദന ഡിപ്പോ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് തുടങ്ങി. അടുത്ത സാമ്പത്തിക വര്‍ഷം ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. കുളത്തൂപുഴ ഡിപ്പോയിലേക്ക് തിരഞ്ഞെടുത്ത തൊഴിലാളികള്‍ക്ക് മറയൂരില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ലേലത്തിനായി ചന്ദനത്തടികള്‍ ചെത്തി ഒരുക്കുന്ന മറയൂരിലെ വിദഗ്ധരായ തൊഴിലാളികള്‍ക്കൊപ്പമാണ് കുളത്തൂപുഴയില് നിന്നെത്തിയ കാണി ആദിവാസി വിഭാഗത്തില്‍പ്പെട്ട അഞ്ചുപേര്‍ക്ക് പരിശീലനം നല്‍കുന്നത്. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തെന്മല പ്രദേശങ്ങളില്‍ നിരവധി ചന്ദന മരങ്ങള്‍ വളരുന്നുണ്ട്.
നിലവില്‍ കേരളത്തിലെവിടെയും ചന്ദനത്തടികള്‍ പിടികൂടിയാലും കേസ് രജിസ്റ്റര്‍ ചെയ്ത് ഏക ചന്ദന ഡിപ്പോയായ മറയൂരിലാണ് സൂക്ഷിക്കുന്നത്. മറ്റു പ്രദേശങ്ങളിലെ സ്വകാര്യ ഭൂമികളില്‍ ഉണങ്ങിയ ചന്ദന മരങ്ങള്‍ നിയമപ്രകാരം പിഴുതെടുത്ത് ലേലത്തിനു വയ്ക്കണമെങ്കിലും മറയൂരിലെത്തിക്കണം. നിയമത്തിലെ ഈ നൂലാമാലകള്‍ കാരണം ആരും അതിന് മുതിരാറില്ല. ഇത് ചന്ദന മോഷ്ടാക്കള്‍ മുതലെടുത്ത് മോഷണം വ്യാപിക്കുന്നതിനും കാരണമായിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് കുളത്തൂപുഴയിലും ചന്ദന ഡിപ്പോ ആരംഭിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. ചന്ദനമരം പിഴുത് അളന്നെടുക്കുന്നതു മുതല്‍ സാപ്പ് വുഡ്, സോഡസ്റ്റ്, ചീന ബുദ്ധ്, ബാഗ്രിദാദ് എന്നിങ്ങനെ 13 ക്ലാസുകളായി ചെത്തി ഒരുക്കി ലേലത്തിന് വയ്ക്കുന്നതിനായി ലോട്ടുകള്‍ ആക്കുന്നത് വരെയുള്ള പരിശീലനമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."