ഡല്‍ഹിയിലെ പൊലിസ് ഉദ്യോഗസ്ഥന്റെ മരണം കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം: സഹപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരന്റെ മരണം കൊവിഡ് വൈറസ് ബാധിച്ചെന്ന് പരിശോധനാഫലം. ഭാരത് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അമിതാണ് ഇന്നലെ മരിച്ചത്.
സ്വകാര്യ ലാബിലെ ഫലം പോസ്റ്റീവായെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലെ ഫലം കൂടി ലഭിച്ചതിനു ശേഷമാകും ഔദ്യോഗിക അറിയിപ്പെന്ന് ഡല്‍ഹി പൊലീസ് പി.ആര്.ഒ വ്യക്തമാക്കി.ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തവരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം വരെ രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ഇദ്ദേഹത്തിന് അന്ന് രാത്രിയാണ് കടുത്ത പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത്, ഇതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ദീപ് ചന്ദ് ബന്ദി ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് സ്ഥിതി മോശമായതിനെത്തുടര്‍ന്ന് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."