HOME
DETAILS
MAL
ജമാഅത്തെ ഇസ്്ലാമിയുടെ മൂന്ന് നേതാക്കള്‍ അറസ്റ്റില്‍
backup
March 03 2019 | 20:03 PM
ജമ്മു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തു. ജമ്മു മേഖലയിലെ ആറ് ജില്ലകളില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി കണ്ടെത്തിയ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.
കിഷ്ത്വാര്‍, ദോഡ, റംബാന്‍, പൂഞ്ച്, രജൗറി, ജമ്മു ജില്ലകളിലാണ് ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് നടത്തിയത്. ജമ്മുകശ്മിര്‍ പൊലിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് ആറ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."