സഫൂറ സര്ഗാറിനെതിരേ വ്യക്തിഹത്യ; ഡല്‍ഹി പൊലിസിന് വനിതാ കമ്മിഷന്റെ നോട്ടിസ്
ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി ജയിലിലടച്ച ജാമിഅ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനെ അപമാനിക്കുന്നതരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരേ സ്വമേധയാ ഇടപെട്ട് ഡല്‍ഹി വനിതാ കമ്മിഷന്.
ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ വിവരങ്ങള്‍ മെയ് 10നകം അറിയിക്കാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മിഷന് ഡല്‍ഹി പൊലിസിന് നോട്ടിസ് അയച്ചു. 27കാരിയായ സര്‍ഗാറിനെ കഴിഞ്ഞ മാസമാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയാണ് സഫൂറ. സഫൂറയെ വ്യക്തിഹത്യ നടത്തിയതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചതായി വനിതാ കമ്മിഷന് നോട്ടിസില്‍ ചൂണ്ടിക്കാട്ടി. സ്ത്രീയെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."