കൂടരഞ്ഞിയില്‍ ദുരന്തനിവാരണ പരിശീലന ക്യാംപ് സംഘടിപ്പിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന ക്യാംപ് ശ്രദ്ധേയമായി. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം കേരളയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും പ്രാഥമികശുശ്രൂഷ നല്‍കുന്നതിനും വിവിധ യുവജന സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ കര്‍മസേന രൂപീകരിക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. മലയോര മേഖലയില്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനായി വളണ്ടിയര്‍ ടീം രൂപീകരിക്കും.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ നസീര്‍ അധ്യക്ഷനായി. മെംബര്‍മാരായ സണ്ണി പെരുകിലംതറപ്പില്‍, മേരി തങ്കച്ചന്‍, ഏലിയാമ്മ ഇടമുളയില്‍, ഷമിന കണ്ടിലകണ്ടി, തോമസ് മാത്യു, അരുണ്‍കുമാര്‍, ഗ്രേസി കീലത്ത്, ദീപ സന്തോഷ്, ജെസി പാണ്ടം പടത്തില്‍, സെക്രട്ടറി അബ്ദുല്‍ സലാം, വില്ലേജ് ഓഫിസര്‍ രാമചന്ദ്രന്‍ സംസാരിച്ചു.സിനീഷ്‌കുമാര്‍, ഷംസുദ്ദീന്‍, സലിം എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. ജോര്‍ജ്കുട്ടി കക്കാടം പൊയില്‍, അരുണ്‍ കല്ലിടുക്കില്‍, സനല്‍ ജോസഫ്, ജെറിഷ് ജെയിംസ്, വിഷ്ണു കെ.പി, സൗബിന്‍ ഇലഞ്ഞിക്കല്‍, ദീപേഷ് കൃഷ്ണന്‍, നജീബ് കല്‍പ്പൂര്‍, സാദിഖലി, സൈനുദ്ദീന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."