HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാര്‍ മാന്യമായി പെരുമാറണം: വിജിലന്‍സ് ജഡ്ജ്
backup
April 08 2017 | 22:04 PM
ചൊക്ലി: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വരുന്ന ഗുണഭോക്താക്കളോട് മാന്യമായി പെരുമാറാനും അവര്‍ക്കു വേണ്ടതു ചെയ്തു കൊടുക്കാനുമുള്ള സന്നദ്ധത ജീവനക്കാര്‍ കാണിക്കണമെന്നും അതുണ്ടാവണമെങ്കില്‍ ജീവനക്കാരുടെ മനസുകളില്‍ മാറ്റം വരുത്താന്‍ അവര്‍ തയാറാവണമെന്നും തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ ജഡ്ജി കെ ബൈജുനാഥ്. കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയും ചൊക്ലി ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്തു പരിധിയിലെ ഓഫിസ് മേധാവികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി ചൊക്ലി പഞ്ചായത്ത് നായനാര്‍ സ്മാരക ഹാളില്‍ നടത്തിയ നിയമസാക്ഷരത ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കാന്‍സര്‍ പോലെ സമസ്തമേഖലകളിലും അഴിമതി വര്‍ധിച്ചിരിക്കുകയാണെന്നും ജഡ്ജി ഓര്‍മ്മിപ്പിച്ചു. വികെ രാഗേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."