HOME
DETAILS

മാനന്തവാടി ഡി.എഫ്.ഒ ഓഫിസ് പൈതൃക പട്ടികയിലേക്ക്

  
backup
July 09 2016 | 04:07 AM

manathavadi-dfo-office

മാനന്തവാടി: ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഓഫിസ് പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി തുടങ്ങി. 2013ല്‍ അന്നത്തെ ഡി.എഫ്.ഒ എ. ഷാനവാസാണ് സര്‍ക്കാരിലേക്കു ഇതു സംബന്ധിച്ച് ശുപാര്‍ശ ചെയ്തത്. ഇടംനേടിയാല്‍ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഓഫിസാകും മാനന്തവാടിയിലേത്.

1860ലാണ് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ ജിബ് ആയിരുന്നു ആദ്യ ഡി.എഫ്.ഒ 1914ലാണ് നിലവിലെ സ്ഥലത്ത് ബ്രിട്ടീഷുകാര്‍ ഈ കെട്ടിടം നിര്‍മിച്ചത്. അന്ന് എ.എം.എല്‍ ലിറ്റില്‍വുഡായിരുന്നു ഡി.എഫ്.ഒ. ഭൂരിഭാഗവും മരം ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കാലപ്പഴക്കം കാരണം നേരിയരീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതല്ലാതെ കെട്ടിടത്തിനു കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ആരംഭത്തില്‍ മലബാര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫിസ് എന്നറിയപ്പെട്ടിരുന്ന ഇതിനു കീഴിലായിരുന്നു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ ഓഫിസുകളും വനപ്രദേശങ്ങളും.

സ്വാതന്ത്ര്യാനന്തരം കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി വയനാട് ഫോറസ്റ്റ് ഡിവിഷന്‍ രൂപീകരിക്കുകയും ഈ ഓഫിസിന് കീഴില്‍ വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളെ നിലനിര്‍ത്തുകയുമായിരുന്നു. 1985ല്‍ കണ്ണൂരും കാസര്‍കോടും ഒഴിവാക്കി വയനാടിനു മാത്രമുള്ള ഓഫിസായി മാറി.

1990നു ശേഷം വയനാട്ടില്‍ തന്നെ വനംവകുപ്പിനു കീഴില്‍ നാല് ഡിവിഷനുകള്‍ ആരംഭിച്ചു. നോര്‍ത്ത്, സൗത്ത്, വയനാട് വന്യജീവി സങ്കേതം, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുകളാക്കിയാണ് മാറ്റിയത്. ഇതോടെ മാനന്തവാടിയിലെ ഓഫിസിന് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ എന്ന പേരു മാറ്റി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ എന്നു പുനര്‍നാമകരണം ചെയ്തു.

മലബാര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫിസില്‍ 1988 മുതലാണ് ഐ.എഫ് .എസുകാര്‍ ഡി.എഫ്.ഒ തസ്തികയില്‍ നിയമിതരായത്. 80ഓളം ബ്രിട്ടീഷ്, ഇന്ത്യന്‍ ഡി.എഫ്.ഒമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ആന്ധ്രാ സ്വദേശിയായ നരേന്ദ്രനാഥ് വേളൂരിയാണ് ഡി.എഫ്.ഒ. പൈതൃക പട്ടികയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പുതിയ ഓഫിസ് നിര്‍മിക്കാന്‍ നബാര്‍ഡ് 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഇതില്‍ 30 ലക്ഷം രൂപ നിര്‍മാണം ഏറ്റെടുത്തവര്‍ക്ക് കൈമാറി. നിലവിലെ ഓഫിസ് പൈതൃക മ്യൂസിയമായി നിലനിര്‍ത്തി വനം വകുപ്പിന്റെ കീഴില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. പുതിയ കെട്ടിടം വരുന്നതോടെ പ്രകൃതിസൗഹൃദവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ഓഫിസ് ഗവേഷക വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കും ഒരു പഠന കേന്ദ്രമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago