പരിയാരത്ത് ശമ്പള പരിഷ്‌കരണമില്ല ; മന്ത്രിമാര്‍ക്കു സി.ഐ.ടി.യു ജീവനക്കാരുടെ കൂട്ട സന്ദേശം
തളിപ്പറമ്പ്: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്ത മാനേജ്‌മെന്റ് നിലാപാടില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍കോളജ് എംപ്ലോയിസ് യൂനിയന്‍(സി.ഐ.ടി.യു) മന്ത്രിമാര്‍ക്ക് കൂട്ട സന്ദേശമയച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് മാനേജ്‌മെന്റ് ശമ്പള പരിഷ്‌കരണം തടഞ്ഞുവച്ചത്. സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ ചികിത്സാ പദ്ധതികള്‍ പ്രകാരം 70 കോടിയോളം രൂപ മെഡിക്കല്‍കോളജിന് ലഭിക്കാനുണ്ട്. ഈ കുടിശ്ശിക തീര്‍ത്തുകിട്ടിയാലേ ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കൂ എന്ന നിലപാടിലാണു മാനേജ്‌മെന്റ്.
മെഡിക്കല്‍കോളജിനു ലഭിക്കേണ്ട കുടിശ്ശിക സര്‍ക്കാര്‍ ഉടന്‍ നല്‍കുക, ദിവസവേതന തൊഴിലാളികള്‍ ക്ലീനിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി, സഹകര മന്ത്രി എന്നിവര്‍ക്കു പോസ്‌റ്റോഫിസ് വഴിയും ഇ-മെയില്‍ വഴിയും കൂട്ട സന്ദേശമയച്ചത്. ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ നാളെയും മറ്റന്നാളും രാപ്പകല്‍ സമരം സംഘടിപ്പിക്കും. കൂട്ടസന്ദേശമയക്കുന്ന പരിപാടി യൂനിയന്‍ സെക്രട്ടറി പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷീബ ബാലന്‍ അധ്യക്ഷയായി. പി.ആര്‍ വിജേഷ്, എം.പി ശ്രീജേഷ്, ദിനേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."