HOME
DETAILS

മഹല്ലുകളില്‍ അരാജകത്വം;സി.പി.എം നീക്കത്തിനെതിരേ ജാഗ്രത വേണം: ലീഗ്

  
backup
April 08 2017 | 22:04 PM

%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b4%be%e0%b4%9c%e0%b4%95%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82%e0%b4%b8


കണ്ണൂര്‍: രാഷ്ട്രീയമായ ദുഷ്ടലാക്കോടെ ജില്ലയിലെ മുസ്‌ലിം മഹല്ലുകളില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള സി.പി.എം നീക്കങ്ങള്‍ക്കെതിരേ ജാഗ്രതപാലിക്കാന്‍ മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആഹ്വാനം ചെയ്തു. ആജ്ഞാനുവര്‍ത്തികളുടെ പിന്തുണയോടെ മഹല്ല് ഭരണത്തില്‍ ഇടപെട്ട് രാഷ്ട്രീയ അടിത്തറ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം സി.പി.എം നേരത്തെ ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പുറത്തീല്‍, മാങ്ങാട് മഹല്ലുകളിലെ ഭരണപരമായ കാര്യങ്ങളില്‍ സി.പി.എം കാണിക്കുന്ന അമിത താല്‍പര്യം മനസിലാക്കാവുന്നതേയുള്ളൂ. അരിയില്‍ അബ്ദുല്‍ഷുക്കൂര്‍ വധത്തെതുടര്‍ന്നു വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം പള്ളികളുടെ പുറത്തുവച്ച് ലീഗ് പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണം നടത്തിയപ്പോള്‍ ജില്ലാ ഭരണകൂടത്തിനും പൊലിസിനും പരാതി നല്‍കിയ സി.    പി.എം ജില്ലാസെക്രട്ടറി പുതിയ ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായി രംഗപ്രവേശനം ചെയ്തിരിക്കുകയാണെന്നും ജില്ലാകമ്മിറ്റി ചൂണ്ടിക്കാട്ടി.
പാര്‍ട്ടി നേതാക്കളെന്ന നിലയില്‍ മഹല്ല് ഭരണത്തിന്റെ ഓരോതലങ്ങളിലും ജാഗ്രത പാലിക്കേണ്ടതു പാര്‍ട്ടി പ്രവര്‍ത്തകരുടെ കര്‍ത്തവ്യമാണ്.
എന്നാല്‍ ഇതിനു വിരുദ്ധമായുള്ള നീക്കങ്ങള്‍ ആശാസ്യമല്ല. അത്തരം പ്രവണതകള്‍ പാര്‍ട്ടി ഗൗരവപൂര്‍വം കാണും. പുറത്തീല്‍ മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ എസ്. മുഹമ്മദ് കണ്‍വീനറും കെ.എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ എന്നിവര്‍ അംഗങ്ങളുമായി മൂന്നംഗ അന്വേഷണസമിതിയെ നിയോഗിച്ചു.
ജില്ലാപ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, പെരിങ്ങോം മുസ്തഫ, എസ്. മുഹമ്മദ്, ടി.എ തങ്ങള്‍, പി.ഒ.പി മുഹമ്മദലി ഹാജി, യു.വി മൂസ ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.എ ലത്തീഫ്, പി.വി സൈനുദീന്‍, അന്‍സാരി തില്ലങ്കേരി, എന്‍.പി താഹിര്‍ഹാജി, കെ.മുഹമ്മദലി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago