HOME
DETAILS

250 ഭീകരര്‍ മരിച്ചു: അമിത് ഷായുടെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ്

  
backup
March 04, 2019 | 5:45 AM

national-congress-against-amit-sha

ന്യൂഡല്‍ഹി: ബാലാകോട്ടിലെ മരണസംഖ്യയെ കുറിച്ച് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് വ്യോമസേന തന്നെ സ്ഥിരീകരിക്കുമ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അമിത് ഷായുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്. ബാലാകോട്ടില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന ബി.ജെ.പി അധ്യക്ഷന്റെ അവകാശ വാദത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഇന്ത്യന്‍ വ്യോമാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബാലാകോട്ടെ ഭീകരകേന്ദ്രങ്ങള്‍ ബോംബാക്രമത്തില്‍ തകര്‍ന്നെന്ന് മാത്രമാണ് വ്യോമസേന പറഞ്ഞത്. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് വ്യോമസേന തന്നെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞതാണ്. മരണസംഖ്യയെ കുറിച്ച് നിരവധി പേര്‍ സംശയമുയര്‍ത്തുന്നുമുണ്ട്. എന്നാല്‍ അമിത് ഷാ ഇപ്പോള്‍ ഒരു കണക്കുമായി എത്തിയിരിക്കുകയാണ്. 250 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. വ്യോമാക്രമണത്തെ രാഷ്ട്രീയ നേട്ടമായി ഉപയോഗിക്കുകയല്ലേ ഇത്? - കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി ചോദിച്ചു.

വ്യോമാക്രമണത്തില്‍300-350 പേര്‍ കൊല്ലപ്പെട്ടുവെന്ന കണക്ക് ആരാണ് പ്രചരിപ്പിച്ചത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ചോദ്യം. ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍ സര്‍ക്കാര്‍ തന്നെയാണെന്നും എന്തുകൊണ്ടാണ് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ വ്യോമസേനയോ വ്യക്തത വരുത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

അഭിമാനമുള്ള ഇന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നു. പക്ഷേ നമുക്ക് ഈ ലോകത്തെ കൂടി വിശ്വസിപ്പിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

മരണസംഖ്യയുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ ഇന്ത്യന്‍ വ്യോമസേന വൈസ് എയര്‍മാര്‍ഷല്‍ തന്നെ നിഷേധിച്ചതാണ്. അവിടെ തീവ്രവാദികളോ സാധാരണക്കാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്നും വ്യോമസേന പറയുന്നു. അപ്പോള്‍ പിന്നെ ഈ 350 ന്റെ കണക്കിന് പിന്നില്‍ ആരാണ്? ചിദംബരം ചോദിച്ചു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും അറിയാത്ത കണക്കിനെ പരിഹസിച്ച് കപില്‍ സിബലും രംഗത്തെത്തി. തീവ്രവാദത്തെ പോലും രാഷ്ട്രീയ ആയുധമാക്കാന്‍ മോദിക്ക് നാണമില്ലേ എന്നായിരുന്നു കപിലിന്റെ ചോദ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  a day ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  a day ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  a day ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  a day ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  a day ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  a day ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  a day ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  a day ago
No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  2 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  2 days ago