സങ്കല്പ് റാലി വമ്പന്‍ പരാജയം; ആളെത്താഞ്ഞത് മോദിയെ തളര്‍ത്തി- പരിഹാസവുമായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി
ഗയ: മെഗാ റാലിയെന്ന് വിശേഷിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കല്പ് റാലിയെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ചി. റാലി പ്രതീക്ഷിച്ച പോലെ ആളെത്താതിരുന്നുത് പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ തളര്‍ത്തിയെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിന് പവറില്ലാതായെന്നും ജിതന്‍ രാം പരിഹസിച്ചു.
'ഞായറാഴ്ച നടത്തിയ സങ്കല്‍പ്പ് റാലി വമ്പന്‍ പരാജയമായിരുന്നു. മെഗാ റാലിയെന്ന് പറഞ്ഞു നടത്തിയ റാലിയില്‍ ആളുകള്‍ എത്തിയില്ല്. ആളുകള്‍ എത്താത്തത് മോദിയേയും ബാധിച്ചു'- അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇത്തവണത്തെ മോദിയുടെ പ്രസംഗത്തിന് അത്ര എനര്‍ജി പോരെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സി.ആര്.പി.എഫ് ജവാന്റെ ഭൗതിക ശരീരം സ്വീകരിക്കാന്‍ പോകാതെ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി അവിടെ ചെല്ലേണ്ടതായിരുന്നെന്നും രാജ്യത്തിന് വേണ്ടി ജീവന് കളഞ്ഞ ജവാനെക്കാളും അദ്ദേഹത്തിന് വലുത് രാഷ്ട്രീയ പ്രചരണ റാലികളാണെന്നും ജിതന്‍ രാം കുറ്റപ്പെടുത്തി.
സങ്കല്പ് റാലിയില്‍ ആളുകള്‍ കുറഞ്ഞതില്‍ രൂക്ഷ പരിഹാസവുമായി ലാലു പ്രസാദ് യാദവും രംഗത്തെത്തിയിരുന്നു. മോദിയും നിതീഷ് കുമാറും സര്‍ക്കാറിനെ വരെ ഉപയോഗിച്ച് മാസങ്ങളോളം പ്രചരണം നടത്തിയിട്ടും ഒരു മുറുക്കാന്‍ കടയില്‍ കാണുന്ന ആള്‍ക്കൂട്ടത്തെ മാത്രമേ ഇവര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളുവെന്നായിരുന്നു ഇന്നലെ ലാലു ട്വിറ്ററില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."