HOME
DETAILS
MAL
മക്ക ഹറമിൽ പുതിയ ഓട്ടോമാറ്റിക് അണുനശീകരണ ഗേറ്റ് സ്ഥാപിച്ചു
backup
May 07 2020 | 05:05 AM
മക്ക: മക്കയിലെ വിശുദ്ധ ഹറമിൽ പുതിയ അത്യാധുനിക ഓട്ടോമാറ്റിക് അണുനശീകരണ ഗേറ്റ് സ്ഥാപിച്ചു. ഇരു ഹറം കാര്യാലയ വകുപ്പിന്റെ മേൽനോട്ടത്തിലാണ് പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനമുള്ള അണുനശീകരണ ഗേറ്റ് സ്ഥാപിച്ചത്. ഗ്ലാസ് ക്യാബിൻ രൂപത്തിലുള്ള ഇലക്ട്രോണിക്സ് സ്റ്റെറിലൈസേഷന്‍ ഗേറ്റിലൂടെ പ്രവേശിക്കുന്നവരെ പൂർണ്ണമായും അണുനശീകരണം നടത്തി പുറത്ത് കടക്കുമ്പോൾ അണുവിമുക്തമായി ഹറമിൽ പ്രവേശിക്കാനുതകുന്ന തരത്തിലുള്ള സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആളുകളുടെ ശരീരോഷ്മാവ്
ആറ് മീറ്റർ ദൂരത്തു നിന്ന് വരെ പരിശോധിച്ച് ശരീരോഷ്മാവ് അളന്നു തിട്ടപെടുത്താൻ സഹായിക്കുന്ന തെർമൽ ക്യാമറയും ഉൾക്കൊള്ളുന്നതാണ് നൂതന ഓട്ടോമാറ്റിക് സ്റ്റെറിലൈസർ. ഇനി ഹറം പള്ളിയുടെ ഉള്ളിലേക്കുള്ള പ്രവേശനം ഈ സംവിധാനം വഴിയായിരിക്കും പ്രവേശനം. നിലവിൽ ഹറമിൽ ജമാഅത്ത് നിസ്കാരവും തറാവീഹും നടക്കുന്നുണ്ടെകിലും ഹറം ജീവനക്കാർക്കും തൊഴിലാളികൾക്കും മാത്രമാണ് പങ്കെടുക്കാൻ അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."