HOME
DETAILS
MAL
ചെമ്മാട് സ്വദേശി ഹൃദയാഘാതം മൂലം സഊദിയില്‍ മരിച്ചു
backup
March 04 2019 | 11:03 AM
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി കരിപറമ്പത്ത് പരേതനായ ബീരാന്റെ മകന് അബ്ദുല്ലയാണ് (48) സര്‍ക്കാരാശുപത്രിയില്‍ ഞായറാഴ്ച വൈകീട്ട് മരിച്ചത്.
23 വര്‍ഷമായി നസീമില്‍ ബൂഫിയ നടത്തുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് നെഞ്ചുവേദനയുണ്ടായത്. അന്ന് മുതല്‍ ആശുപത്രിയിലായിരുന്നു. ഫാത്തിമയാണ് മാതാവ്. ഭാര്യ: ജമീല. മക്കള്‍: ഫവാസ് മാസിന്, ഫഹ്ന മാസിദ, ഫാത്തിമ മന്‍സിദ, ഫയാസ് മുഹ്സിന്. സഹോദരങ്ങള്‍: സലാഹുദ്ദീന്, സൈതലവി, റഫീഖ്, ഹുസൈന് കോയ, മൂസകോയ, മറിയം, സഫിയ, സാജിദ, റംലത്ത്. സാമൂഹിക പ്രവര്ത്തകന് കൂടിയായ അബ്ദുല്ല റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററാണ്. ചെമ്മാട് പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."