HOME
DETAILS
MAL
ഓട്ടുകമ്പനി തൊഴിലാളികളും കുടുംബാംഗങ്ങളും സത്യഗ്രഹം നടത്തി
backup
July 09 2016 | 05:07 AM
ഫറോക്ക്: അടച്ചുപൂട്ടിയ ഫറോക്കിലെ കേരള ടൈലറി ഓട്ടുകമ്പനിയിലെ തൊഴിലാളികളും കുടുംബാംഗങ്ങളും പെരുന്നാള്‍ ദിനത്തില്‍ കമ്പനി ഉടമയുടെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തി.
ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാതെ കമ്പനി പൂട്ടി തൊഴിലാളികളെയും കുടുംബങ്ങളെയും പട്ടിണിക്കിട്ട മാനേജ്മെന്റ് നടപടിക്കെതിരേയാണ് ഉടമ റഷീദ് ബാബുവിന്റെ ഫറോക്ക് ചന്തക്കടവിലെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തിയത്.
സമരം ടൈല്‍ വര്‍ക്കേഴ്സ് യൂനിയന്‍ നേതാവ് കെ. മുരുകന് ഉദ്ഘാടനം ചെയ്തു. ശശി അധ്യക്ഷനായി. സുനീഷ് മാമിയില്‍, പി. സുബ്രഹ്മണ്യന് നായര്‍, എം. ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."