സഊദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ഇടിയും മഴയും പൊടിക്കാറ്റും തുടരും; ജാഗ്രതാ നിർദേശം നൽകി
റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നും ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി. വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലും കനത്ത മഴയും പൊടിക്കാറ്റും ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. റിയാദ്, മക്ക, നജ്റാൻ, കിഴക്കൻ പ്രവിശ്യ, ഖസീം, മദീന, ഹയിൽ, ജിസാൻ, അസീർ, അൽബാഹ, നജ്റാൻ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ.
ഇതിനകം തന്നെ വിവിധയിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വിവിധയിടങ്ങളിൽ കനത്ത മഴയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. അസീറിൽ കനത്ത മഴയെത്തുടർന്ന് റോഡുകളിലും വീടുകളിലും വെള്ളം കയറുകയും സിവിൽ ഡിഫൻസ് രംഗത്തിറങ്ങുകയും ചെയ്തു. ഖമീസ് മുശൈതിൽ കനത്ത മഴയിൽ തുരങ്കങ്ങളിൽ വെള്ളം കയറുകയും ഗതാഗത തടസം നേരിടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."