ഭൂമിയുടെ അടിത്തട്ടില്‍ ആദ്യ പര്യവേഷണത്തിന് ഒരുങ്ങി ജപ്പാന് ശാസ്ത്രസംഘം
ടോക്കിയോ: ചന്ദ്രനില്‍ മനുഷ്യന് കാലുകുത്തുകയും നിരവധി പര്യവേഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായി ഭൂമിയുടെ അടിത്തട്ടില്‍ ശാസ്ത്രസംഘം പര്യവേഷണത്തിനു തയാറെടുക്കുന്നു. ജപ്പാനിലെ ഏജന്‍സി ഫോര്‍ മറീന്‍ എര്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി(ജെ.എ.എം.എസ്.ടി.ഇ.സി)യിലെ ശാസ്ത്രജ്ഞരാണ് പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്. ഭൂമിയുടെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാനൊരുങ്ങുന്ന സംഘം ഈ വര്‍ഷം സെപ്റ്റംബറില്‍ ഹവായ് സമുദ്രതീരത്ത് പ്രാഥമിക ഗവേഷണത്തിന് തുടക്കം കുറിക്കും. ഭൂമി എങ്ങനെയാണ് രൂപപ്പെട്ടതെന്നും പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമിയുടെ അടിത്തട്ടില്‍ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്താനാകുമെന്നാണു സംഘം പ്രതീക്ഷിക്കുന്നത്.
ഭൂമിക്കടിയിലെ സമുദ്രതട്ടിനും താഴെയാണു പുതിയ പര്യവേഷണം നടത്താന്‍ പദ്ധതിയിടുന്നത്. സമുദ്രതട്ടില്നിന്ന് ഏകദേശം 10 കി.മീറ്റര്‍ താഴ്ചയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 2030ഓടെ ഭൂമിക്കടിയില്‍ കുഴിക്കല്‍ ആരംഭിക്കാനാണ് പദ്ധതി. ഹവായി, കോസ്റ്റാറിക്ക, മെക്സിക്കോ എന്നിവിടങ്ങളില്‍ ഒരിടത്തായിരിക്കും പര്യവേഷണം നടത്തുക. ഭൂകമ്പത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ പുതിയ പഠനം സഹായിക്കുമെന്നാണു പ്രതീക്ഷയെന്ന് ജപ്പാന് സര്‍ക്കാര്‍ പറഞ്ഞു. ഭൂകമ്പമടക്കമുള്ള പ്രകൃതദുരന്ത ഭീഷണി നിലനില്‍ക്കുന്ന രാജ്യമാണ് ജപ്പാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."