സര്‍വകലാശാലാ ലൈബ്രറി പൊതുലൈബ്രറിയാക്കും: വി.സി
കണ്ണൂര്‍: സര്‍വകലാശാലാ കാംപസിലെ സെന്‍ട്രല്‍ ലൈബ്രറിയുടെ ഒരുഭാഗം പൊതുലൈബ്രറിയാക്കി മാറ്റുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഒരുഭാഗം ഇതിനായി മാറ്റിവയ്ക്കും. അച്ചടി പുസ്തകങ്ങള്‍ക്കൊപ്പം ഇലക്‌ട്രോണിക് പുസ്തകങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതി. മൂന്നു മാസത്തിനകം ഇത് യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.ഐ വല്‍സല മുഖ്യപ്രഭാഷണം നടത്തി. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കാരയില്‍ സുകുമാരന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.പി ജയബാലന്‍, അഡ്വ. ലിഷ ദീപക്, കെ.ആര്‍ അശോകന്‍, എം. സുര്‍ജിത്ത്, മനോജ് സെബാസ്റ്റ്യന്‍, ടി. വിമ, പി.എം സാജിദ്, ഇ.കെ പത്മനാഭന്‍, പി.കെ ബൈജു സംസാരിച്ചു.
വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസിന്റെ ജന്‍മദിനമായ ജൂലൈ എഴ് വരെയാണ് വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്. സാക്ഷരതാ മിഷന്‍, കുടുംബശ്രി, വിദ്യാരംഗം കലാസാഹിത്യ വേദി, ആര്‍.എം.എസ്.എ, എസ്.എസ്.എ, ഡയറ്റ് തുടങ്ങിയവരുമായി സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ എഴുത്ത് പെട്ടി, വായനശാലകളില്‍ വായനാകൂട്ടം, സ്‌കൂള്‍ ലൈബ്രറി സജ്ജീകരിക്കല്‍, ലൈബ്രറികളില്‍ പുസ്തക പ്രദര്‍ശനം, അമ്മ വായന, ലഹരി വിരുദ്ധ സദസ്, ലൈബ്രറികളിലേക്ക് പുസ്തകം സമാഹരിക്കുന്ന അക്ഷരഭിക്ഷ, വായനാമല്‍സരം, വായനാകുറിപ്പ് തയാറാക്കല്‍, ചിത്രരചന മല്‍സരങ്ങളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."