പരസ്യം വേദനിപ്പിച്ചെന്ന് മഹിജ
തിരുവനന്തപുരം: ജിഷ്ണു കേസില്‍ വിശദീകരണവുമായി സര്‍ക്കാര്‍ നല്കിയ പത്രപരസ്യം വേദനിപ്പിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ.
പരസ്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം വാസ്തവ വിരുദ്ധമാണ്. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് പരസ്യം നല്‍കിയതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരാഹാരമനുഷ്ഠിക്കുന്ന മഹിജ വ്യക്തമാക്കി.
പിണറായി വിജയനെ ഇഷ്ടപ്പെടുന്ന കുടുംബത്തിനെതിരേ പരസ്യം നല്‍കിയതില്‍ സങ്കടമുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങള്‍ സത്യം പറയുന്നുണ്ടെന്ന് വ്യക്തമാക്കിയ അവര്‍ സര്‍ക്കാര്‍ നല്കിയ ധനസഹായം തന്റെ മകന് പകരമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. മകന്റെ കാര്യത്തില്‍ സര്‍ക്കാരിനെതിരേ സംസാരിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്ക് എതിരാണെന്ന് ജിഷ്ണുവിന്റെ അച്ഛന് അശോകന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."