ഡല്‍ഹിക്കെതിരേ ബംഗളൂരുവിന് വിജയം
ബംഗളൂരു: ഐ.പി.എല്‍ 10ാം എഡിഷനില്‍ രണ്ടാം മത്സരത്തില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി ബംഗളൂര്. ബംഗളൂര് 15 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 142 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്.
കോഹ്ലിയും ഡിവില്ലേഴ്സും ഇല്ലാതെയിറങ്ങിയ ബംഗളൂരുവിനെ ക്രിസ് ഗെയ്ല് വീണ്ടും നിരാശപ്പെടുത്തി. ആറു റണ്‍സ് മാത്രമാണ് ഗെയ്ല് നേടിയത്. വിജയം അനിവാര്യമായ ബംഗളൂരുവിനെ കേദര്‍ യാദവ് മികച്ച സ്കോര്‍ കണ്ടെത്തി. 37 പന്തില്‍ നിന്നും 69 റണ്‍സാണ് യാദവ് നേടിയത്.
യാദവിന്റെ അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 157 റണ്‍സ് നേടി ബംഗളൂരു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് റിഷാബ് പന്റ് 57 (36) റണ്‍സ്. പൊരുതിയെങ്കിലും നല്ലൊരു പാര്‍ട്ണര്‍ ഇല്ലാത്തത് ഡല്‍ഹിക്ക് വിജയം അകറ്റി. കൃത്യമായ ഇടവേളകളില്‍ ഡല്‍ഹിയുടെ വിക്കറ്റുകളെല്ലാം ബംഗളൂരു ബൗളേഴ്സ് പോക്കറ്റിലാക്കി. ഇതോടെ ടൂര്‍ണമെന്റിലെ ആദ്യവിജയം റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."