വായനാ വാരാചരണത്തിന് ജില്ലയിലെ സ്‌കൂളുകളില്‍ തുടക്കം: 'അവര്‍ വായിച്ച് വളരട്ടെ'
കാസര്‍കോട്: ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനത്തെ ഓര്‍മിപ്പിച്ച് വീണ്ടും ഒരു വായനാദിനം കടന്നുപോയി. വായനാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വായനാ വാരാചരണത്തിന്റെ ഉദ്ഘാടനവും വിവിധയിടങ്ങളില്‍ നടന്നു.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനം പ്രധാനാധ്യാപിക കുസുമം ജോണ്‍ ഉദ്ഘാടനം ചെയ്തു. എസ്.ആര്‍.ജി കണ്‍വീനര്‍ റോബി ജോണ്‍സണ്‍ അധ്യക്ഷനായി. പി. മൂസക്കുട്ടി, പി. നാരായണന്‍, ടി. ദിനേശന്‍, കെ.എസ് നാരായണന്‍ നമ്പൂതിരി, എന്‍.കെ പവിത്രന്‍, കെ.ടി.എന്‍ രാധാകൃഷ്ണന്‍, പി.കെ അനില്‍ കുമാര്‍, വി.വി സന്തോഷ് കുമാര്‍, വിജി തോമസ് സംസാരിച്ചു.
കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വായനാ ദിനാചരണം റഹീം പടന്ന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായി. യുവ സാഹിത്യകാരന്‍ സന്തോഷ് പനയാല്‍, പി.ടി.എ പ്രസിഡന്റ് കെ.എം.എ ഹമീദ്, കുണ്ടൂര്‍ അബ്ദുല്ല, ബാലകൃഷ്ണന്‍ സംസാരിച്ചു.
പരവനടുക്കം: ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കളില്‍ വായനാ വാരാഘോഷം പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ജലീല്‍ പെര്‍ള ഉദ്ഘാടനം ചെയ്തു. 'എന്നറിവ് നിന്നറിവ്' എന്ന പദ്ധതിക്ക് ചടങ്ങില്‍ തുടക്കംകുറിച്ചു. എല്ലാ വിദ്യാര്‍ഥികളും തങ്ങള്‍ വായിച്ച വീട്ടു ലൈബ്രറിയിലെ പുസ്തകങ്ങള്‍ സഹപാഠികളുമായി കൈമാറ്റം ചെയ്യുകയും തുടര്‍ന്ന് ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയ്യുന്നതാണ് പരിപാടി. വൈസ് പ്രിന്‍സിപ്പല്‍ സി.ടി മുഹമ്മദ് അഷ്‌റഫ് അലി, കോര്‍ഡിനേറ്റര്‍ പി. മുഹമ്മദ് നിസാര്‍, എ.ഒ ഉദയകുമാര്‍ പെരിയ, അധ്യാപകര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: വായനാദിനത്തോടനുബന്ധിച്ച് അജാനൂര്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി നാടന്‍പാട്ട് അവാര്‍ഡ് ജേതാവ് ഉദയന്‍ കുണ്ടംകുഴി ഉദ്ഘാടനം ചെയ്തു. സ്വപ്ന ടീച്ചര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ പാര്‍വതി, വികസന സമിതി ചെയര്‍മാന്‍ കെ. രാജന്‍, എ. ഹമീദ് ഹാജി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് പി.പി കുഞ്ഞബ്ദുല്ല സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജി സജീവന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എ.ജി ശംസുദ്ദീന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. രാജീവന്‍ നന്ദിയും പറഞ്ഞു. വായനാ വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് സ്‌കൂളില്‍ സംഘടിപ്പിക്കുന്നത്.
ഇന്ന് നടക്കുന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡന്റ് ജയകൃഷ്ണന്‍ 'കവിതയിലെ മഴയനുഭവങ്ങള്‍' എന്ന വിഷയത്തില്‍ ക്ലാസ് അവതരിപ്പിക്കും. 21ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം 'മഴയുടെ ജീവശാസ്ത്രം, മഴ നടത്തം' എന്ന വിഷയത്തിലും 22ന് പി. രാജീവന്‍ മാസ്റ്റര്‍ 'തോരാമഴ' എന്ന പുസ്തകത്തെ ആധാരമാക്കിയും 25ന് 'സാഹിത്യത്തിലെയും ജീവിതത്തിലെയും മഴയനുഭവങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി സി.എം വിനയചന്ദ്രന്‍ മാസ്റ്ററും സംസാരിക്കും.
കാഞ്ഞങ്ങാട്: സംസ്ഥാന ലൈബ്രറി കൗണ്‍സിലും പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം. ജൂലൈ 7 വരെ നീണ്ടുനില്‍ക്കുന്ന വൈവിധ്യങ്ങളായ പരിപാടികളോടെയാണ് ഈ വര്‍ഷം വായന പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാതല ഉദ്ഘാടനം മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത പിന്നണി ഗായകന്‍ വി.ടി മുരളി മുഖ്യാതിഥിയായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവി ക്ലാസ് റൂം ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. കൗണ്‍സിലര്‍ എച്ച്.ആര്‍ ശ്രീധരന്‍ ഏറ്റുവാങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ എ.സി കണ്ണന്‍ നായരുടെ ഡയറിക്കുറിപ്പുകള്‍ പരിചയപ്പെടുത്തി. വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഗിരീഷ് ചോലയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി. ജയദേവന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.പി വേണുഗോപാലന്‍, ഡോ. പി. പ്രഭാകരന്‍, പി.വി.കെ പനയാല്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, വാസു ചോറോട്, ഇ. ജനാര്‍ദനന്‍, അഡ്വ. പി.എന്‍ വിനോദ് കുമാര്‍, കെ.ജി രജനി, ബാലു പാര്‍ക്കോ, പി. മുരളി, രതീഷ് കാലിക്കടവ്, പി. കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്: വേലാശ്വരം ഗവ. യു.പി സ്‌കൂളില്‍ വായനാ വാരാഘോഷത്തിന് തുടക്കമായി. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ബി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് അധ്യക്ഷനായി.
ഡോ. കെ. സുനില്‍കുമാര്‍ പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ സാഹിത്യകാരന്‍ എം. അഭിലാഷ് നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ സി.പി.വി വിനോദ് കുമാര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. മദര്‍ പി.ടി.എ പ്രസിഡന്റ് രജനി, സ്റ്റാഫ് സെക്രട്ടറി ശശികുമാര്‍, കെ.വി പ്രവീണ, കെ.വി സുകുമാരന്‍ സംസാരിച്ചു. കെ.എസ് ഷീല സ്വാഗതവും പി.പി ജയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."