കൊവിഡ് ബാധിച്ച് മരിച്ച പൊലിസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച പൊലിസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ കൊവിഡ് വ്യാപിക്കുന്നതിനിടയിലും സ്വന്തം ജീവന്‍ പോലും മറന്നാണ് അമിത് ജി പ്രവര്‍ത്തിച്ചത്. കൊവിഡ് ബാധിച്ച അദ്ദേഹം നമ്മളോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗത്തില്‍ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു.ആദരപൂര്‍വ്വം അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്നും' ട്വിറ്ററിലൂടെ കെജ്‌രിവാള്‍ പറഞ്ഞു.
പൊലിസുകാരന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഡല്‍ഹി ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിന്റെ ട്വീറ്റിന് മറുപടിയായാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
https://twitter.com/ArvindKejriwal/status/1258281639345401856
ഇന്നലെ വൈകീട്ടോടെയാണ് പൊലിസുകാരന്റെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഭാരത് നഗര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു അമിത്.തിങ്കളാഴ്ച വൈകുന്നേരം വരെ രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ഇദ്ദേഹത്തിന് അന്ന് രാത്രിയാണ് കടുത്ത പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത്, ഇതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ദീപ് ചന്ദ് ബന്ദി ആശുപത്രിയില്‍ എത്തിച്ചു.അവിടെ നിന്ന് സ്ഥിതി മോശമായതിനെത്തുടര്‍ന്ന് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."